Paris Laxmi: പൊളി ലുക്കിൽ പാരീസ് ലക്ഷ്മി, ചിത്രങ്ങൾ കാണാം

Thu, 08 Sep 2022-2:57 pm,
Pairs Laxmi stunning look

കേരളത്തിലെ ട്രഡിഷനുകൾ ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി കുട്ടികാലം മുതൽ ഇന്ത്യയിൽ വർഷത്തിൽ ഒരിക്കൽ വരികയും പിന്നീട് ക്ലാസിക്കൽ ഡാൻസ് പഠിക്കുകയും ചെയ്തു.

 

Pairs Laxmi stunning look

ഫ്രാൻസിലും ഇന്ത്യയിലുമായി തന്റെ പഠന കാലങ്ങൾ പൂർത്തിയാക്കിയ പാരീസ് ലക്ഷ്മി, കഥകളിക്കാരനായ പള്ളിപ്പുറം സുനിലുമായി വിവാഹിതയാവുകയും ചെയ്തിരുന്നു. 

 

Pairs Laxmi stunning look

ഇരുവരും ഒരുമിച്ച് വൈക്കത്ത് കലശക്തി മണ്ഡപം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും ആരംഭിച്ചിരുന്നു. ബിഗ് ബിക്ക് ശേഷം പാരീസ് ലക്ഷ്മിയെ മലയാളികൾ കാണുന്നത് ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലാണ്.

അതിൽ നിവിൻ പൊളി അവതരിപ്പിച്ച കുട്ടൻ എന്ന കഥാപാത്രം ക്ലൈമാക്സിൽ വിവാഹം ചെയ്യുന്ന പെൺകുട്ടിയായിട്ടാണ് അഭിനയിച്ചത്. 

സാൾട്ട് മംഗോ ട്രീ, ഓലപ്പീപ്പി, ടിയാൻ, നവൽ എന്ന ജുവൽ, രഹസ്യ, കലാമണ്ഡലം ഹൈദരലി എന്നീ സിനിമകളിൽ അഭിനയിക്കുകയും ധാരാളം ടെലിവിഷൻ ഷോകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പാരീസ് ലക്ഷ്മി.

പാരീസ് ലക്ഷ്മി പുതിയതായി ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് വൈറലാക്കി കൊണ്ടിരിക്കുന്നത്. 

ബൗഡയർ സ്റ്റോറീസ് എന്ന ഫോട്ടോ സീരിസിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇവ. ആമീൻ സാബിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മുന്നാറിലെ രാഗമായ റിസോർട്ടിൽ വച്ചാണ് ഈ ഗ്ലാമറസ് ഷൂട്ട് പാരീസ് ലക്ഷ്മി ചെയ്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link