Dangerous Side Effects Of Beer: ബിയർ പ്രേമികളുടെ ശ്രദ്ധയ്ക്ക്...! ഹൃദ്രോ​ഗം മുതൽ ക്യാൻസർ വരെ; നിങ്ങളെ കാത്തിരിക്കുന്ന രോ​ഗങ്ങളുടെ ലിസ്റ്റിതാ

Fri, 10 May 2024-3:33 pm,

പതിവായി ബിയർ കുടിക്കുന്നത് ശരീരത്തിന്റെ  ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാക്കുന്നു. കാരണം കലോറി കൂടിയ പാനീയമാണ് ബിയർ. ദിവസവും ബിയർ കുടിക്കുന്നതിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കും. 

 

സ്ഥിരമായി ബിയർ കുടിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ഇത് ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ദിവസവും ബിയർ കുടിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ അത് നിയന്ത്രിക്കുക. 

 

സന്തോഷ വേളകൾ ആനന്തകരമാക്കാൻ കഴിക്കുന്ന ബിയർ യഥാർത്ഥത്തിൽ നിങ്ങളുടെ മാനസികാരോ​ഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ദിവസവും ബിയർ കുടിക്കുന്നവരിൽ സ്ട്രെസ്സ്, ഡിപ്രഷൻ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

 

 

അമിതമായി ബിയർ കുടിക്കുന്നത് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തും. ഇത് മൂലം ​ഗുരുതരമായ പല വലിയ രോ​ഗങ്ങൾക്കും ഇവ കാരണമായേക്കാം. അതിനാൽ രാത്രിയിൽ അമിതമായോ പതിവായോ ബിയർ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

 

 

ബിയർ പതിവായിട്ടോ അമിതമായിട്ടോ കഴിക്കുന്നത് ശരീരത്തിൽ ക്യാൻസറിന് കാരണമാകുന്ന കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ഇവ നിയന്ത്രിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. 

 

കുറ‍ഞ്ഞ അളവിൽ ബിയർ കഴിക്കുന്നത് ഹൃദയരോ​ഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ഇത് നിങ്ങളുടെ ഹൃദയത്തിന് വളരെ ദോഷം ചെയ്യും. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയിലേക്ക് ഇവ നയിക്കുന്നു. 

ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് വീട്ടുവദ്യങ്ങളുടയും പൊതുവായ കാര്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link