ദൈവങ്ങള്‍ക്ക് നിറം നല്‍കിയത് ആരാണ്? മറുപടി ഈ ചിത്രങ്ങള്‍ നല്‍കും
ചിത്രങ്ങളില്‍ കണ്ട് പരിചയിച്ച ദൈവങ്ങള്‍ക്കെല്ലാം വെളുത്ത നിറം. കറുപ്പിന് അഴകുണ്ടെന്ന് പറയുമ്പോഴും കാഴ്ചകളിലെ ദൈവികതയുടെ നിറം വെളുപ്പാണ്. കാഴ്ചയുടെ ശീലത്തെ അപനിര്‍മ്മിക്കുകയാണ് ഫോട്ടോഗ്രാഫറായ നരേഷും പരസ്യചിത്രനിര്‍മ്മാതാവായ ഭരദ്വാജ് സുന്ദറും (Pic Courtesy: Facebook/Naresh Nil Photography)
ഇന്ത്യന്‍ പുരാണേതിഹാസങ്ങളിലെ ദൈവങ്ങളെ കറുപ്പഴകില്‍ അവതരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ് (Pic Courtesy: Facebook/Naresh Nil Photography)
'കറുപ്പ് ദൈവികമാണ്' എന്ന ടാഗിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് അഴക് മാത്രമല്ല, ദൈവികവുമാണെന്ന് ഈ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു (Pic Courtesy: Facebook/Naresh Nil Photography)
ചെന്നൈയിലുള്ള നരേഷും ഭരദ്വാജ് സുന്ദറും നിത്യ കര്‍ണീശ്വരനുമാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് അമരക്കാരായത്. പ്രശസ്തരായ മോഡലുകള്‍ക്ക് പകരം അനുയോജ്യരായവരെ തെരഞ്ഞെടുക്കുകയായിരുന്നു (Pic Courtesy: Facebook/Naresh Nil Photography)
ഏഴ് ചിത്രങ്ങളാണ് ഈ സീരീസില്‍ എടുത്തത്. അവയെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി (Pic Courtesy: Facebook/Naresh Nil Photography)
ശ്രീദേവി രമേശ് ആയിരുന്നു ഫോട്ടോഷൂട്ടിന്‍റെ മേക്കപ്പ് ആര്‍ടിസ്റ്റ്. സീതയായി വേഷമിട്ടതും ശ്രീദേവി തന്നെ (Pic Courtesy: Facebook/Naresh Nil Photography)
കറുപ്പിന്‍റെ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ ദൈവികതയ്ക്ക് കല്‍പിച്ചു നല്‍കിയിട്ടുള്ള സവര്‍ണതയ്ക്കുള്ള മറുപടിയാണ് (Pic Courtesy: Facebook/Naresh Nil Photography)