Deepika Padukone Stunning look: ബ്ലാക്ക് സാരി, ഇന്‍ഫിനിറ്റി ബ്ലൗസ് ആരാധകരെ അമ്പരപ്പിച്ച് ദീപിക പദുകോണ്‍
ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ താരം വേദിയില്‍ എത്തിയതോടെ ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു എന്ന് വേണം പറയാന്‍. കറുത്ത സുതാര്യമായ സാരിയില്‍ ഏറെ സുന്ദരിയായി താരം കാണപ്പെട്ടു.
ബ്ലാക്ക് സാരിയ്ക്കൊപ്പം ഇൻഫിനിറ്റി ബ്ലൗസ് അണിഞ്ഞുള്ള താരത്തിന്‍റെ ദിവ ലുക്ക് ആരാധകരുടെ ഹൃദയം കീഴടക്കി.
സോഷ്യല്‍ മീഡിയയെ ഇത്തവണ തന്‍റെ വസ്ത്രധാരണം കൊണ്ട് ഞെട്ടിച്ചിരിയ്ക്കുകയാണ് ദീപിക പദുകോണ്‍.
വളരെ കുറച്ച് മേക്ക്അപ്പും ആഭരണങ്ങളും താരത്തിന്‍റെയും സാരിയുടെയും മനോഹാരിത എടുത്തുകാട്ടി.
സാരിയണിഞ്ഞ് പൊതുവേദിയില്‍ എത്താന്‍ ആഗ്രഹിക്കുന്ന താരമാണ് ദീപിക പദുകോണ്‍. ഡിസൈനര്‍ സബ്യസാചിയുടെ സാരികള്‍ അണിഞ്ഞ് ദീപിക പരമ്പരാഗത ശൈലികള്‍ വളരെ എളുപ്പത്തില്‍ ജന ഹൃദയത്തില്‍ എത്തിക്കുന്നു.