Deepika Padukone Pregnant: ദീപിക പദുകോൺ ഗർഭിണി, ആരാധകരില്‍ സംശയം ഉണര്‍ത്തിയ ആ ചിത്രങ്ങള്‍ ഇവയാണ്...!!

ദീപികയും രൺവീറും തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.

എന്നാൽ, ദീപികയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ താരം ഗർഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാൻ തുടങ്ങിയിരുന്നു....!!

അടുത്തിടെ പുറത്തുവന്ന ദീപികയുടെ ചില ചിത്രങ്ങളാണ് താരത്തിന്‍റെ ഗർഭധാരണം സംബന്ധിച്ച സംശയത്തിന് ഇടയാക്കിയത്.
BAFTA അവാര്‍ഡ് ചടങ്ങില്‍ ദീപിക പദുകോൺ പങ്കെടുത്തിരുന്നു. 2024 ലെ ബാഫ്റ്റ അവാർഡ് അവതാരകരിൽ ഒരാളായിരുന്നു താരം. അതിനിടെ, തിളങ്ങുന്ന സാരി ധരിച്ച് ദീപിക റെഡ് കാര്‍പ്പെറ്റില്‍ എത്തിയ അവസരത്തില്‍ താരത്തിന്‍റെ ലുക്ക് എങ്ങും ചർച്ചയാകാൻ തുടങ്ങിയിരുന്നു...
BAFTA അവാര്‍ഡ് ചടങ്ങില്‍ സാരിയില്‍ ദീപിക വളരെ ആകര്‍ഷിതയായിരുന്നു. എന്നാല്‍, ഇത്തവണ സാരി ധരിച്ച ശൈലി പലരുടെയും മനസിൽ ചോദ്യങ്ങൾ ഉയർത്തി.
BAFTA അവാര്‍ഡ് ചടങ്ങില്‍ സാരിയ്ക്കൊപ്പം സ്ട്രാപ്പി ബ്ലൗസാണ് ദീപിക ധരിച്ചിരുന്നത്, പക്ഷേ സാരികൊണ്ട് വയറു മറയ്ക്കുന്നത് പോലെയാണ് ദീപിക ധരിച്ചിരുന്നത്....!!