Deepotsav: വര്‍ണ്ണ പ്രഭയില്‍ മുങ്ങി അയോധ്യ...!! ഭഗവാന്‍ ശ്രീ രാമന്‍റെ നഗരിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം ... ചിത്രങ്ങള്‍ കാണാം

Tue, 02 Nov 2021-3:53 pm,

ശ്രീരാമന്‍റെ നഗരിയായ  അയോധ്യയിൽ  ദീപാവലിയ്ക്ക് മുന്നോടിയായി  'ദീപോത്സവ് ' ആരംഭിച്ചിരിയ്ക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ്  ഉത്തർപ്രദേശിലെ പുണ്യനഗരമായ അയോധ്യയിൽ   'ദീപോത്സവ്' ആഘോഷങ്ങൾ വിപുലമായി ആരംഭിച്ചത്.  നഗരം മുഴുവൻ അലങ്കരിച്ചിരിക്കുകയാണ്.  ബുധനാഴ്ചയാണ് പ്രധാന പരിപാടി നടക്കുക.   ചടങ്ങില്‍  ഉത്തര്‍ പ്രദേശ്‌   മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌  അധ്യക്ഷത വഹിക്കും.  

തുടർച്ചയായി ഇത് അഞ്ചാം വർഷമാണ്  'ദീപോത്സവ്'   ( Deepotsav) നടക്കുന്നത്. ഓരോ വര്‍ഷം  കഴിയുംതോറും  ആഘോഷങ്ങളുടെ വ്യാപ്തി  വർദ്ധിക്കുകയാണ്.  അയോധ്യയിലെ രാം കഥ പാർക്കിലെ ശിൽപ് ബസാർ ഉദ്ഘാടനം ചെയ്തതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

 

അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളും, ഇടുങ്ങിയ വഴികള്‍ പോലും  ദീപാവലി യ്ക്കായി  അലങ്കരിക്കുകയും പ്രകാശപൂരിതമാക്കുകയും ചെയ്തിട്ടുണ്ട്. ഉത്സവ ലഹരിയിലാണ് അയോധ്യ.... 

 

ദീപാലങ്കാരങ്ങള്‍ക്ക് പുറമേ, സരയൂ നദിയുടെ തീരത്തുള്ള Ram Ki Paidiയിൽ 3-ഡി ഹോളോഗ്രാഫിക് ഷോ, 3-ഡി പ്രൊജക്ഷൻ മാപ്പിംഗ്, ലേസർ ഷോ എന്നിവയും നടക്കും.

Ram Ki Paidiയില്‍   രാം കി പൈഡിയിൽ ദീപങ്ങൾ (മൺവിളക്കുകൾ) കത്തിച്ച് മറ്റൊരു ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിനായി അയോധ്യ ഭരണകൂടം തയ്യാറെടുക്കുകയാണ്.  ബുധനാഴ്ച  അയോധ്യയിലെ മറ്റ് 32 ഘട്ടുകളും മൺ വിളക്കുകളാല്‍   ശോഭിക്കും  

Ram Ki Paidi ഘട്ടിൽ മെഗാ ആഘോഷങ്ങൾക്കായി വർണ്ണാഭമായ വിളക്കുകൾ നിറഞ്ഞിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ പ്രധാന വേദിയായ ഘട്ട് ബുധനാഴ്ച ദീപാവലിയുടെ തലേന്ന് ഒൻപത് ലക്ഷം മൺവിളക്കുകളാല്‍  പ്രകാശിപ്പിക്കും.

അയോധ്യ ഭരണകൂടവും ഉത്തർപ്രദേശ് ടൂറിസം വകുപ്പും ചേർന്ന് 12,000 സന്നദ്ധപ്രവർത്തകരെയാണ് ദീപങ്ങൾ തെളിക്കുന്ന ദൗത്യത്തിനായി അണിനിരത്തിയിരിയ്ക്കുന്നത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link