Deepti Sati : സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി; ചിത്രങ്ങൾ കാണാം

Sat, 30 Apr 2022-7:39 pm,

മലയാളികളുടെ പ്രിയങ്കരിയായ താരം ദീപ്തി സതി പുതിയ ഫോട്ടോഷൂട്ടിനായി സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ്. 

മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.

2012-ൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത ദീപ്തി 2014-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ്, മിസ് അയൺ മൈഡിൻ എന്നീ പട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്

അതിന് തൊട്ടടുത്ത വർഷമാണ് ദീപ്തി സിനിമയിലേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്

തെലുങ്ക്, കന്നഡ, തമിഴ്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link