Delhi-Mumbai Expressway: രാജ്യ തലസ്ഥാനത്തെയും വ്യവസായ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി - മുംബൈ എക്സ്പ്രസ്സ്‌വേ... പദ്ധതിയെക്കുറിച്ച് അറിയാം

Fri, 23 Jul 2021-1:02 pm,

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ  എക്സ്പ്രസ്സ്‌വേ  ആയിരിയ്ക്കും  ഡല്‍ഹി -  മുംബൈ എക്സ്പ്രസ്സ്‌വേ.   രാജ്യ  തലസ്ഥാനമായ ഡല്‍ഹിയും   വ്യവസായ നഗരമായ മുംബൈയും   തമ്മില്‍ ബന്ധിപ്പിക്കുന്ന  ഈ  പദ്ധതി  രാജ്യത്തെ ഏറ്റവും വലിയ പ്രോജക്റ്റ് ആണ്.   ഇത് പൂര്‍ത്തിയാകുമ്പോള്‍  മെഗാ മെട്രോ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം  കുറയുക മാത്രമല്ല,  ഈ  റൂട്ടിലെ മറ്റ്  നഗരങ്ങളുമായി മികച്ച ബന്ധം സൃഷ്ടിക്കുകയും ചെയ്യും.

East-West corridor ന്‍റെ ഭാഗമാണ് ഡല്‍ഹി -  മുംബൈ എക്സ്പ്രസ്സ്‌വേ ( Delhi-Mumbai Expressway). സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ , 1350 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് ഹൈവേ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് ഹൈവേയായി മാറും.

ഡല്‍ഹി -  മുംബൈ എക്സ്പ്രസ്സ്‌വേയുടെ  ( Delhi-Mumbai Expressway)350 കിലോമീറ്റര്‍ ഇതിനോടകം പൂര്‍ത്തിയായി.   825  കിലോമീറ്റര്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്, എന്ന് പദ്ധതിയുടെ പുരോഗതിയെപ്പറ്റി വിശദീകരിക്കുന്ന വേളയില്‍ ഗതാഗത വകുപ്പ്  മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു

രാജ്യ  തലസ്ഥാനത്തെയും  വ്യവസായ നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന  ഈ പദ്ധതി  കോവിഡ്  പ്രതിസന്ധിക്കിടയിലും സമയത്തിനുള്ളില്‍   പൂര്‍ത്തിയാകുമെന്ന്  ഗതാഗത വകുപ്പ്  മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.  പദ്ധതി പൂര്‍ത്തീകരിക്കാനുള്ള  സമയ പരിധി  2023 ജനുവരിയാണ്.  

2020-21 ൽ ദേശീയപാത നിർമാണം പ്രതിദിനം 36.5 കിലോമീറ്റര്‍ ആണ്.  ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന നിർമാണ വേഗതയാണിതെന്ന് ഗഡ്കരി പറഞ്ഞു

 

Delhi-Mumbai Expressway will put fullstop to Traffic Jams ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ    ഗതാഗത കുരുക്കിന്  ശമനമുണ്ടാകും.    പദ്ധതി പൂര്‍ത്തി യാകുമ്പോള്‍ ഡല്‍ഹി - മുംബൈ യാത്രാ സമയം പകുതിയായി കുറയും...!! നിലവില്‍ ഡല്‍ഹി മുംബൈ യാത്രാ സമയം 25  മണിക്കൂര്‍ ആണ്. അത് 12 മണിക്കൂറായി കുറയും. 

 

ഡല്‍ഹി -  മുംബൈ എക്സ്പ്രസ്സ്‌വേയുടെ  ( Delhi-Mumbai Expressway) ആകെ നീളം  1,350 km ആണ്.  

പദ്ധതി 2023 ജനുവരിയില്‍ പൂര്‍ത്തിയാകും

ആകെയുള്ള 1,350 കിലോമീറ്ററില്‍  350 കിലോമീറ്റര്‍ ഇതിനോടകം പൂര്‍ത്തിയാക്കി.  825 കിലോമീറ്റര്‍ നിര്‍മ്മാണത്തിലാണ്.  

ഡല്‍ഹി -  മുംബൈ എക്സ്പ്രസ്സ്‌വേ  ( Delhi-Mumbai Expressway) പദ്ധതിയുടെ   മൊത്തം ചെലവ്   ഒരു ലക്ഷം കോടി രൂപയാണ്. 

ഈ പാതയിലൂടെ  120km/hr സ്പീഡില്‍ വാഹനം ഓടിക്കാം.

ഡല്‍ഹി -  മുംബൈ എക്സ്പ്രസ്സ്‌വേ  ( Delhi-Mumbai Expressway) ഹരിയാനയിലെ സോഹ്നയിൽ നിന്ന് ആരംഭിച്ച് മുംബൈക്ക് സമീപമുള്ള മീരാ ഭയാന്ദറില്‍  അവസാനിക്കും

പുതിയ എക്സ്പ്രസ് ഹൈവേയിൽ  നിരവധി എക്സിറ്റുകൾ ഉണ്ടാകും കൂടാതെ നിരവധി റെസ്റ്റോറന്റുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പുകൾ എന്നിവയും ഉണ്ടാകും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link