Delhi-Mumbai Expressway: ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നിതിൻ ഗഡ്കരി

ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ പൂർത്തിയായാൽ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യാൻ നാല് മണിക്കൂറിൽ താഴെ സമയമേ വേണ്ടിവരൂ.

ഫെബ്രുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ്പ്രസ് വേയുടെ ഗുഡ്ഗാവ്-ദൗസ സെക്ഷൻ ഔദ്യോഗികമായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാത ഡൽഹി-മുംബൈ-വഡോദര എക്‌സ്‌പ്രസ് വേയാണ്.
ഇതിന്റെ നീളം 1390 കിലോമീറ്ററായിരിക്കും. ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്
കുറഞ്ഞത് 50 വർഷമാണ് ഈ എക്‌സ്‌പ്രസ്‌വേയുടെ കാലാവധി പ്രതീക്ഷിക്കുന്നത്.