Dengue Fever: ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാം, പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാം; ഈ പഴങ്ങൾ മറക്കാതെ കഴിക്കുക

Fri, 22 Sep 2023-11:56 am,

മാതളനാരങ്ങ: മാതളനാരങ്ങയിൽ വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനി മൂലം നഷ്ടപ്പെട്ട പ്രതിരോധശേഷി പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കും. ഡെങ്കിപ്പനി പിടിപെടുമ്പോൾ ഒരാൾക്ക് അനുഭവപ്പെടുന്ന ബലഹീനത, ക്ഷീണം എന്നിവയ്ക്കും മാതളനാരങ്ങ പരിഹാരം കാണുന്നു.

പപ്പായ: ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാൻ പപ്പായ കഴിക്കുന്നത് നല്ലതാണ്. പപ്പായ പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കും. പപ്പായയിൽ നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടലിന്റെ ആരോ​ഗ്യത്തിനും ദഹനത്തിനും ​ഗുണം ചെയ്യുന്നു.

 

കിവി: ഡെങ്കിപ്പനി വേ​ഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്ന മികച്ച പഴമാണ് കിവി. കിവി പോഷകങ്ങളാൽ സമ്പുഷ്ടമാണ്, വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കാനും സഹായിക്കുന്നു.

 

ഡ്രാഗൺ ഫ്രൂട്ട്: ഡ്രാ​ഗൺ ഫ്രൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെല്ലുലാർ പ്രതിരോധശേഷി വർധിപ്പിക്കാനും ഡെങ്കിപ്പനിയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഡെങ്കിപ്പനി പേശീവേദനയ്ക്ക് കാരണമായേക്കാം. ഡ്രാഗൺ ഫ്രൂട്ട് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ ഡെങ്കിപ്പനിയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

തേങ്ങാവെള്ളം: ഡെങ്കിപ്പനി ബാധിച്ചാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിൽ ഇലക്‌ട്രോലൈറ്റുകൾ നിലനിർത്താനും അണുബാധ മൂലം ദുർബലമാകുന്ന ശരീരത്തെ ഊർജ്ജസ്വലമാക്കാനും തേങ്ങാവെള്ളം ​ഗുണം ചെയ്യും. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാൻ സഹായിക്കുന്നു.

വാഴപ്പഴം: ഏത്തപ്പഴം നല്ല ഊർജസ്രോതസ്സാണ്. ഇത് നിർജ്ജലീകരണം തടയുകയും ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യുന്നു. ഏത്തപ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link