Dengue: ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാം; ഈ ഭക്ഷണങ്ങൾ പ്രധാനപ്പെട്ടത്

Thu, 31 Aug 2023-5:21 pm,

യോ​ഗർട്ട് പ്രോബയോട്ടിക് ആണ്. ഇത് കുടലിന്റെ ആരോ​ഗ്യത്തെ മികച്ചതാക്കുന്നത് വഴി രോ​ഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.

ആന്റി ഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമാണ് മാതളനാരങ്ങ. ഇത് പ്ലേറ്റ്ലെറ്റ് ഉത്പാദനത്തെയും മൊത്തത്തിലുള്ള രോ​ഗപ്രതിരോധ ആരോ​ഗ്യത്തെയും പിന്തുണയ്ക്കുന്നു.

പപ്പായയുടെ ഇല പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അവ ജ്യൂസ് രൂപത്തിലോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്.

ഇലക്കറികൾ ധാതുക്കളുടെയും വിറ്റാമിനുകളുടെയും മികച്ച സ്രോതസാണ്. ഇത് രോ​ഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു.

തേങ്ങാവെള്ളം ശരീരത്തിന് ജലാംശം നൽകുന്നു. തേങ്ങാവെള്ളം രോ​ഗമുക്തി നേടുന്ന സമയത്ത് ശരീരത്തെ ബാലൻസ് ചെയ്ത് നിർത്തുന്നതിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുന്നു.

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തെയും രോ​ഗപ്രതിരോധ സംവിധാനത്തെയും മികച്ചതാക്കുന്നു.

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ആന്റി ഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ്. ഇവ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link