Diabetes Control Tips: വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ... രക്തത്തിലെ പ‍ഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താം

Sun, 09 Apr 2023-3:59 pm,

കുതിർത്ത ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ് എന്നിവ പോലുള്ള നട്സ് ചെറിയ അളവിൽ കഴിക്കുന്നത് ദിവസം മുഴുവനും ഊർജ്ജസ്വലതയോടെയിരിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിനും സഹായിക്കുന്നു.

മഞ്ഞൾ ഒരു സ്പൂൺ പശുവിൻ നെയ്യിൽ യോജിപ്പിച്ച് കഴിക്കുന്നത് പ്രമേഹരോ​ഗികൾക്ക് വളരെ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. നെയ്യ് കഴിക്കുന്നത് പ്രമേഹരോഗികളെ ദിവസം മുഴുവൻ പഞ്ചസാരയോടുള്ള ആസക്തിയിൽ നിന്ന് തടയുന്നു. മഞ്ഞൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

പ്രമേഹരോഗികൾ രാവിലെ ആദ്യം കഴിക്കേണ്ടത് ഉലുവയാണ്. ഇതിനായി ഒരു സ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെയ്ക്കണം. രാവിലെ, ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് കറുവപ്പട്ട മികച്ചതാണ്. രാത്രിയിൽ കറുവപ്പട്ട വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ ഈ വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും അല്ലെങ്കിൽ ഈ വെള്ളം ഉപയോ​ഗിച്ച് ഹെർബൽ ടീ ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്. കറുവപ്പട്ട നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവൻ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 30 മില്ലി നെല്ലിക്ക നീര് അല്ലെങ്കിൽ നാരങ്ങ നീര് 100 മില്ലി വെള്ളത്തിൽ കലർത്തി കഴിക്കുന്നത് പ്രമേഹരോ​ഗികളെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link