Diabetes diet: പ്രമേഹമാണോ പ്രശ്നം? നിയന്ത്രിക്കാൻ ഈ പച്ചക്കറികൾ കഴിക്കാം
ബ്രക്കോളി - കലോറി വളരെ കുറവുള്ള ഒന്നാണ് ബ്രക്കോളി. ഇതിൽ ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ പ്രധാനിയാണിത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരില്ല.
ക്യാരറ്റ് - ക്യാരറ്റിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന വിറ്റാമിൻ എയുടെ ഉറവിടം കൂടിയാണ്.
കുക്കുമ്പർ - ഉയർന്ന ജലാംശമുള്ള പച്ചക്കറിയാണ് കുക്കുമ്പർ. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. കുക്കുമ്പർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ബീൻസ് - വൈറ്റമിൻ സി, വൈറ്റമിൻ എ എന്നിവ അടങ്ങിയിട്ടുള്ള ഗ്രീൻ ബീൻസിൽ നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇതിലെ വിറ്റാമിനുകൾ പ്രതിരോധശേഷി കൂട്ടുന്നു.
ചീര - ചീരയിൽ കലോറി കുറവാണ്. ഇതിലെ ഇരുമ്പ് പോലുള്ള പോഷകങ്ങൾ രക്തയോട്ടത്തിന് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ചീര ഉത്തമമാണ്.
സുച്ചിനി - സുച്ചിനിയിൽ ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പല തരം ക്യാൻസറിൽ നിന്നും ഇത് നമ്മളെ സംരക്ഷിക്കും. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.