Diabetes Diet: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
വെണ്ടക്ക: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ഡയറ്ററി ഫൈബർ അടങ്ങിയ ഒരു ഭക്ഷണമാണ് വെണ്ടക്ക. ഇത് ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
കറുവപ്പട്ട: കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ ഉത്പാദനത്തിന് മികച്ചതാണ്. കറുവപ്പട്ട ചായയിൽ ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. ഇത് ഏതാണ്ട് നമ്മുടെ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ പോലെയാണ് പ്രവർത്തിക്കുന്നത്.
പാവയ്ക്ക: പ്രമേഹ രോഗികൾക്ക് മികച്ച ഒരു ഭക്ഷ്യവസ്തുവാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പാവയ്ക്കയ്ക്ക് പാൻക്രിയാസിനെ ഉത്തേജിപ്പിക്കാൻ കഴിയും. പാവയ്ക്ക് ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ഉലുവ: ശരീരഭാരം നിയന്ത്രിക്കാൻ ഉലുവ വിത്ത് ഉപയോഗിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ട്രൈഗോനെലിൻ ഉലുവ വിത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ഉലുവ വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർത്ത് ആ വെള്ളം രാവിലെ കുടിക്കാം.
മഞ്ഞൾ: മഞ്ഞളിൽ വലിയ അളവിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. മഞ്ഞൾ പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളിൽ നേരിട്ട് പ്രവർത്തിക്കുകയും ഇൻസുലിൻ വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.