Diabetes Diet: പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണോ?
മാമ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യില്ല. ഒരു ദിവസം ഏകദേശം 100 ഗ്രാം മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.
മാമ്പഴത്തിന് ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നു. രക്തത്തിലെ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കാനും മാമ്പഴം സഹായിക്കുന്നു.
മാമ്പഴത്തിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മാമ്പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
മാമ്പഴത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.