Diabetes: രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നോ? ഈ സമയങ്ങളിൽ വ്യായാമം ചെയ്യണം
ഭക്ഷണ ശീലങ്ങൾ മുതൽ വ്യായാമം വരെ വിവിധ ഘടകങ്ങൾ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
പ്രമേഹരോഗികൾ പ്രമേഹം നിയന്ത്രിക്കാൻ പതിവായി വ്യായാമം ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
ശാരീരിക വ്യായാമത്തിന് പുറമേ, ആരോഗ്യകരമായ ഭക്ഷണക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഉച്ചകഴിഞ്ഞ് ശാരീരികമായി സജീവമായിരിക്കുന്ന ടൈപ്പ് 2 പ്രമേഹമുള്ളവർ ദിവസം മുഴുവനും സജീവമായിരിക്കുന്നവരേക്കാൾ വേഗത്തിൽ സുഖം പ്രാപിക്കുന്നതായി കണ്ടെത്തി.