Diabetes: പ്രമേഹ രോഗിയാണോ? ഈ ഭക്ഷണങ്ങൾ കഴിക്കരുത്
മധുരം ചേർത്ത ചായ, കാർബനേറ്റഡ് ഡ്രിങ്ക്സ്, പഴച്ചാറുകൾ എന്നിവ പ്രമേഹരോഗികൾ നിർബന്ധമായും ഒഴിവാക്കുക.
ട്രാൻസ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും, പ്രമേഹമില്ലാത്തവർക്ക് ഉണ്ടാകാതെയിരിക്കാനും സഹായിക്കുന്നു.
മൈദയിൽ നിന്നുണ്ടാക്കുന്ന ബ്രെഡ്, കുക്കീസ്, പാസ്ത, ന്യൂഡിൽസ്, ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ എന്നിവ പ്രമേഹരോഗികൾ ഒഴിവാക്കുക.
പാക്കറ്റിൽ ലഭ്യമാകുന്ന ചിപ്സ്, ഫ്രൈഡ് ഭക്ഷണങ്ങൾ, കുക്കീസ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്നതിനാൽ പ്രമേഹരോഗികൾ ഇത് ഒഴിവാക്കുക.
പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ള ഡ്രൈ ഫ്രൂട്ടുകൾ വലിയ അളവിൽ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതല്ല. മിതമായ അളവിൽ ഇത് കഴിക്കാവുന്നതാണ്.
ആഡഡ് ഷുഗർ അടങ്ങിയ യോഗർട്ടുകൾ, സ്പോർട്സ് ഡ്രിങ്ക്സ്, കെച്ചപ്പ് തുടങ്ങിയവ പ്രമേഹരോഗികൾ ഒഴിവാക്കുക.