Healthy Diet Foods: ഈ ഭക്ഷണങ്ങളുടെ ഔഷധ ​ഗുണങ്ങൾ അറിയാമോ? ഇവ ഓരോന്നും നൽകും ശരീരത്തിന് നിരവധി ​ഗുണങ്ങൾ

Thu, 11 Jul 2024-1:05 pm,

പ്രതിരോധശേഷി വ‍ർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന നിരവധി ഭക്ഷങ്ങളുണ്ട്. ഇവ ഏതെന്നും ഇവയുടെ ​ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.

വാൽനട്ട്: വാൽനട്ട് ഒമേ​ഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇവ ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനങ്ങളും മികച്ചതാക്കുന്നു. വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ഒലിവ്: ഒലിവ് ആരോ​ഗ്യകരമായ കൊഴുപ്പുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും ഉറവിടമാണ്. ഇത് അണ്ഡാശയത്തിന്റെ പ്രവർത്തനം ഉൾപ്പെടെ ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ ചെയ്യുന്നു. ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും ഒലിവ് മികച്ചതാണ്.

മുന്തിരി: ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് മുന്തിരി മികച്ചതാണ്. ഇവയിൽ റെസ് വെറാട്രോൾ എന്ന ശക്തമായ ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം മികച്ചതാക്കുകയും ശ്വസന ആരോ​ഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

അവോക്കാഡോ: അവോക്കാഡോയിൽ ആരോ​ഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link