Adhik Ravichandran Wedding: മാർക്ക് ആന്റണി സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു പ്രഭുവിന്റെ മകൾ
![Adhik Ravichandran Marriage](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/12/15/238504-adhikravichandranmain.jpg)
സൂപ്പർ ഹിറ്റ് സിനിമ ‘മാർക്ക് ആന്റണി’യുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരായി
![Adhik Ravichandran Marriage](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/12/15/238503-adhikravichandran7.jpg)
ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ആദിക് സംവിധാന രംഗത്തെത്തിയത് 2015 ൽ ‘തൃഷ ഇല്ലാനാ നയൻതാര’ എന്ന സിനിമയിലൂടെയാണ്.
![Adhik Ravichandran Marriage](https://malayalam.cdn.zeenews.com/malayalam/sites/default/files/2023/12/15/238502-adhikravichandran6.jpg)
പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും ആദിക് സംവിധാനം ചെയ്തിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് ആദിക് ഹിറ്റ് സംവിധായകനായി മാറിയത്. 100 കോടി ക്ലബിലും മാർക്ക് ആന്റണി ഇടംനേടി.
വിശാലും എസ് ജെ സൂര്യയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആദിക് എന്നാണ് റിപ്പോർട്ട്.
2024 ൽ ഈ സിനിമ ആരംഭിച്ചേക്കുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. നേർകൊണ്ട പാർവൈ, കോബ്ര, കെ-13 എന്നീ സിനിമകളിൽ ആദിക് വേഷമിട്ടിട്ടുണ്ട്.
നടൻ പ്രഭുവിന്റെ മൂത്ത മകളും നടൻ വിക്രം പ്രഭുവിന്റെ സഹോദരിയുമാണ് ഐശ്വര്യ പ്രഭു. ഐശ്വര്യയുടെ ആദ്യ വിവാഹം 2009 ലായിരുന്നു.
പ്രഭുവിന്റെ സഹോദരി തേൻമൊഴിയുടെ മകനായിരുന്നു ആദ്യഭർത്താവ്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയായിരുന്നു.
ഈ നവദമ്പതികളുടെ വിവാഹ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്. നടൻ വിശാൽ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആദ്യം സുഹൃത്തുക്കളായിരുന്ന ഇരുവരും കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഡേറ്റിംഗ് ആരംഭിച്ചത്.