Tea: ചായപ്രേമികൾ ശ്രദ്ധിക്കണം; വെറുംവയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അപകടം
ചായ അമിതമായി കുടിക്കുന്നത് പല്ലുകളിൽ കറയുണ്ടാകുന്നതിന് കാരണമാകും.
ചായ കുടിക്കുമ്പോൾ, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ചില ആളുകൾക്ക് വയറുവേദനയോ ദഹനക്കേടോ ഉണ്ടാകാൻ കാരണമാകും.
ചായ പാനീയമാണെങ്കിലും ഇത് ശരീരത്തിൽ ഒരു ഡൈയൂററ്റിക് സ്വാധീനമാണ് ചെലുത്തുന്നത്. ഇത് കൂടുതൽ മൂത്രമൊഴിക്കുന്നതിനും നിർജ്ജലീകരണത്തിനും കാരണമാകും.
ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് കട്ടൻ ചായയിൽ. അമിതമായി കഫീൻ ശരീരത്തിലെത്തുന്നത് വിറയൽ, ഉത്കണ്ഠ, ഉറക്ക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.