Diwali Bank Holidays: ബാങ്കുകൾക്ക് അവധി നാളെയോ മറ്റന്നാളോ? വിശദമായി അറിയാം
വിവിധ സംസ്ഥാനങ്ങളിൽ ഒക്ടോബർ 31നാണോ നവംബർ 1നാണോ ബാങ്കുകൾക്ക് അവധിയെന്ന് അറിയാം.
ഒക്‌ടോബർ 31 (വ്യാഴം) ആന്ധ്രാപ്രദേശ്, ഗോവ, കർണാടക, കേരളം, പുതുച്ചേരി, തെലങ്കാന, തമിഴ്‌നാട്, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. ത്രിപുര, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, ജമ്മു, കശ്മീർ, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും.
നവംബർ 1 (വെള്ളി) ത്രിപുര, കർണാടക, ഉത്തരാഖണ്ഡ്, ജമ്മു & കശ്മീർ, മഹാരാഷ്ട്ര, മേഘാലയ, സിക്കിം, മണിപ്പൂർ എന്നിവിടങ്ങളിൽ ദീപാവലി, കുട്ട് ഫെസ്റ്റിവൽ, കന്നഡ രാജ്യോത്സവം എന്നിവ കാരണം ബാങ്കുകൾക്ക് അവധിയായിരിക്കും.
നവംബർ 2 (ശനി), ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
കർണാടക മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒക്ടോബർ 31 മുതൽ നവംബർ 3 (ഞായർ) വരെ തുടർച്ചയായി നാല് ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. ഉത്തരാഖണ്ഡിലും സിക്കിമിലും നവംബർ 1 മുതൽ നവംബർ 3 (ഞായർ) വരെ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടച്ചിടും.