Mahindra യുടെ ഈ വാഹനങ്ങൾക്ക് 81,500 രൂപ വരെ കിഴിവ്, അറിയേണ്ടതെല്ലാം

Mon, 18 Oct 2021-12:27 pm,

മഹീന്ദ്ര സ്കോർപിയോയിൽ 22,320 രൂപ വരെ കമ്പനി ഓഫർ നൽകുന്നുണ്ട്. ഈ ഓഫറിൽ 5000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4000 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്കൗണ്ടിനൊപ്പം 13,320 രൂപ വരെയുള്ള അധിക ഓഫറുകളും ഉൾപ്പെടുന്നു. ഈ വാഹനത്തിന്റെ വില 12.77 ലക്ഷം മുതൽ 17.62 ലക്ഷം വരെയാണ്. 

മഹീന്ദ്രയുടെ ഈ മോഡൽ XUV300 ന് മൊത്തം 44,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഇതിൽ 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 4000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 5,000 രൂപ വരെ അധിക ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു. ഈ എസ്‌യുവിയുടെ വില 7.96 ലക്ഷം മുതൽ 13.46 ലക്ഷം രൂപ വരെയാണ്.

മഹീന്ദ്ര മറാസോയിൽ (Marazzo) മൊത്തം 25,200 രൂപ വരെ കിഴിവുണ്ട്. ഇതിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 5,200 രൂപ വരെയുള്ള അധിക ഓഫറുകളും ഉൾപ്പെടുന്നു. ഈ വാഹനത്തിന്റെ വില 12.42 ലക്ഷം മുതൽ 14.57 ലക്ഷം വരെയാണ്.

മഹീന്ദ്ര KUV100 NXT ന് 41,055 രൂപ വരെ മൊത്തം കിഴിവുണ്ട്. ഇതിൽ 38,055 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 3,000 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു. കാറിൽ എക്സ്ചേഞ്ച് ബോണസ് ലഭ്യമാകില്ല. ഈ ആഡംബര കാർ നിരവധി ആളുകളുടെ ബജറ്റിലുണ്ടായിരിക്കും. വാഹന വിപണിയിൽ ഇതിന്റെ വില 6.09 ലക്ഷം മുതൽ 7.82 ലക്ഷം വരെയാണ്.

മഹീന്ദ്ര ബൊലേറോയ്ക്ക് 3000 രൂപ മാത്രമാണ് കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. ഈ SUV യുടെ വില 8.72 ലക്ഷം മുതൽ 9.70 ലക്ഷം രൂപ വരെയാണ്.

മഹീന്ദ്രയുടെ ഈ കാറിന് 81,500 രൂപ വരെയാണ് പരമാവധി ഇളവ് ലഭിക്കുന്നത്. ഇതിൽ 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 11,500 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്കൗണ്ടും 20,000 രൂപ വരെയുള്ള അധിക ഓഫറുകളും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ വാഹനം മധ്യവർഗത്തിന്റെ ബജറ്റ് പരിധിക്ക് പുറത്തായിരിക്കാം. യഥാർത്ഥത്തിൽ, ഈ SUV യുടെ വില 28.77 ലക്ഷം മുതൽ 31.77 ലക്ഷം വരെയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link