Ramadan Fast: നോമ്പ് തുറക്കാൻ നാരങ്ങാ വെള്ളം കുടിക്കരുത്; കാരണം ഇതാണ്..
നാരങ്ങാ വെള്ളം പോലെ തന്നെ ചായ കുടിച്ചും നോമ്പ് തുറക്കാൻ പാടില്ല. പകരം, സാധാരണ വെള്ളം കുടിക്കുന്നതാണ് നല്ലത്. നന്നാറിയിട്ട് തിളപ്പിച്ച വെള്ളവും ആരോഗ്യത്തിന് നല്ലതാണ്.
നോമ്പ് തുറക്കുമ്പോൾ കഴിക്കുന്ന പഴങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. ഈന്തപ്പഴം കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
അസിഡിക് ആയതിനാൽ പൈനാപ്പിൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയവ ഒഴിവാക്കാം.
തണ്ണിമത്തൻ, ആപ്പിൾ, മാങ്ങ, പപ്പായ, പഴം, പേരക്ക, മാതളനാരങ്ങ തുടങ്ങിയവ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
അത്താഴത്തിൽ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. അപ്പം, ഇടിയപ്പം,ഇഡലി, പുട്ട് തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്.
ഉലുവ കഞ്ഞിയാണ് നോമ്പ് കാലത്ത് അത്താഴത്തിന് നല്ലത്. അതുപോലെ തന്നെ നോമ്പ് തുറക്കുന്ന സമയത്ത് സമൂസ പോലെയുള്ള എണ്ണക്കടികൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.