Money Plant: ഏത് ദിശയിലാണ് മണി പ്ലാന്‍റ് നടേണ്ടത്? വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
അത്തരമൊരു ചെടിയാണ് മണി പ്ലാന്‍റ് (Money Plant). ഇത് വീട്ടില്‍ വച്ചുപിടിപ്പിക്കുന്നതുവഴി ഒഎഉ വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തും ഭാഗ്യവും വര്‍ഷിക്കുപ്പെടും എന്ന് പറയപ്പെടുന്നു. ഇത് വീട്ടിൽ നട്ടു വളര്‍ത്തുന്നത് പോസിറ്റീവ് എനർജിയെ ആകര്‍ഷിക്കുന്നു. അതിനാല്‍തന്നെ വീട്ടിലും ഓഫീസിലും മറ്റും മണി പ്ലാന്‍റ് വളര്‍ത്തുന്നത് ശുഭകരമായി കരുതുന്നു.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് മണി പ്ലാന്‍റ് നട്ടുപിടിപ്പിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത്, മണി പ്ലാന്‍റിന്‍റെ മുഴുവൻ പ്രയോജനവും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ പാലിച്ചാൽ മാത്രമേ ലഭ്യമാകൂ. ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും മണി പ്ലാന്‍റുമായി ബന്ധപ്പെട്ട ഈ നിയമങ്ങൾ അതായത്, ഈ പണം നൽകുന്ന പ്ലാന്‍റ് നട്ടുവളര്‍ത്തേണ്ടതിന്‍റെ ശരിയായ ദിശ, അതിന്‍റെ പരിപാലനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏത് തരം പാത്രമാണ് മണി പ്ലാന്‍റ് നടാന്‍ ഉത്തമം
പച്ച നിറമുള്ള ഗ്ലാസ് ബോട്ടിലിൽ മണി പ്ലാന്‍റ് നടുന്നതാണ് ഏറ്റവും നല്ലത്. മൺചട്ടിയിലും നടാം, പക്ഷേ പ്ലാസ്റ്റിക് കുപ്പിയിലോ പ്ലാസ്റ്റിക് കലത്തിലോ നടരുത്.
ഏത് ദിശയിലാണ് മണി പ്ലാന്‍റ് നടേണ്ടത്?
വാസ്തു ശാസ്ത്ര പ്രകാരം മണി പ്ലാന്‍റ് തെക്ക് കിഴക്ക് അതായത് തെക്ക് കിഴക്ക് കോണിൽ വയ്ക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കുന്നു.
മണി പ്ലാന്‍റ് ഉപായങ്ങള്‍
എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിയെ ആരാധിച്ചശേഷം മണി പ്ലാന്‍റില്‍ അല്പം പച്ച പാൽ സമർപ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും.
വെള്ളിയാഴ്ച രാവിലെ കുളിച്ച ശേഷം മണി പ്ലാന്‍റിന്‍റെ വേരിൽ ചുവന്ന നിറത്തിലുള്ള നൂൽ കെട്ടുക. ഇത് നിങ്ങളുടെ ഭവനത്തില്‍ സമ്പത്തിന്‍റെ ആഗമനത്തിന് വഴി തുറക്കും.
ബാൽക്കണിയിലോ പൂജാമുറിയിലോ മറ്റേതെങ്കിലും മുറിയിലോ മണി പ്ലാന്‍റ് നടുക, എന്നാൽ വീടിന് പുറത്ത് നടുന്നത് കഴിവതും ഒഴിവാക്കുക.
മണി പ്ലാന്‍റിന്‍റെ വള്ളികള്‍ എപ്പോഴും മുകളിലേക്ക് നിലകൊള്ളുന്ന വിധത്തിൽ വേണം ഇത് വളര്‍ത്തുവാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)