Bollywood: വിവാഹം കഴിഞ്ഞും അവിഹിത ബന്ധം പുലർത്തിയ ഈ താരങ്ങളെ അറിയാമോ?
Bollywood Stars Extra-marital Affairs: ഇതിൽ ചിലർ ആദ്യ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞ ശേഷം രണ്ടാമതും വിവാഹിതരായവരാണ്. എന്നാൽ ചിലരുടേത് വിവാഹേതര ബന്ധം കാരണം ശരിക്കുള്ള ബന്ധം തകരുകയുമുണ്ടായി. അത്തരത്തിലുള്ള ചില താരങ്ങളെ കുറിച്ച് നമുക്ക് അറിയാം.
ധർമ്മേന്ദ്ര (Dharmendra): ധർമ്മേന്ദ്ര ഹേമമാലിനി ബന്ധം വലിയ ചർച്ചയായിട്ടുള്ള ഒരു ബന്ധം തന്നെയാണ്. ധർമ്മേന്ദ്രയുടെ ആദ്യ വിവാഹം പ്രകാശ് കൗറുമായിട്ടായിരുന്നു നദാനന്ത. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന ഈ വിവാഹത്തിൽ ധർമ്മേന്ദ്രക്ക് നാല് മക്കളാണ് ഉള്ളത്. ശേഷം സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹേമമാലിനിയുമായി അടുപ്പത്തിലായതും നദിയെ വിവാഹം കഴിച്ചതും. പക്ഷെ ധർമ്മേന്ദ്ര തന്റെ ആദ്യ ഭാര്യയിൽ നിന്നും ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല.
Raj Babbar (രാജ് ബബ്ബർ): താരത്തിന്റെ ആദ്യം വിവാഹം നാദിറ ബബ്ബാറുമായായിരുന്നു. വിവാഹ ശേഷം ഇരുവരും വളരെ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നതിനിടെ രാജ് സ്മിതാ പാട്ടീലുമായി അടുക്കുകയും സ്മിതയെ വിവാഹം കഴിക്കുകയുമായിരുന്നു. ഒടുവിൽ ഗർഭാവസ്ഥയിലെ ചില പ്രശ്നങ്ങൾ കാരണം സ്മിത മരിക്കുകയും തുടർന്ന് രാജ് തന്റെ ആദ്യ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോയി എന്നാണ് റിപ്പോർട്ട്.
ഗോവിന്ദ (Govinda): ഹിന്ദിയിലെ സൂപ്പർ താരം ഗോവിന്ദയെ കുറിച്ചും അവിഹിത വാർത്ത ഉണ്ടായിട്ടുണ്ട്. റാണി മുഖർജിയോടൊപ്പം 'ഹദ് കർ ദി ആപ്‌നേ' എന്ന സിനിമയിൽ ഗോവിന്ദ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതായതായി റിപ്പോർറ്റുകൾ വന്നിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം റാണി മുഖർജിയുമായുള്ള ഗോവിന്ദയുടെ ബന്ധത്തെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ ഭാര്യ സുനിത പ്രശ്നമുണ്ടാക്കുകയൂം അത് ഒടുവിൽ വിവാഹമോചനത്തിന്റെ വക്ക് വരെ എത്തിക്കുന്ന അവസ്ഥയാക്കിയെന്നും. തുടർന്ന് ഗോവിന്ദ റാണി മുഖർജിയിൽ നിന്നും അകന്നു നിന്നുവെന്നായിരുന്നു വാർത്ത.
Malika Arora (മലൈക അറോറ): മലൈക അറോറയുടെ വിവാഹേതര ബന്ധം അറിയാത്തതായി ആരും തന്നെ ഉണ്ടാകില്ല. മലൈക വിവാഹം കഴിച്ചത് സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ്. ഒടുവിൽ 19 വർഷം നീണ്ട ഈ ദാമ്പത്യ ബന്ധം തകരുകയും 2017 ൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇതിനുള്ള കാരണം ഇരുവരും ഇതുവരെയും പറഞ്ഞിട്ടില്ലയെങ്കിലും മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മലൈകയ്കയ്ക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണ് ഈ വേർപിരിയലിന് കാരണം എന്നാണ്. അർബാസുമായുള്ള വിവാഹമോചനത്തിന് ശേഷം അർജുനുമായുള്ള ബന്ധം മലൈക ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
Shahrukh Khan (ഷാരൂഖ് ഖാൻ): ഷാരൂഖ് ഖാന്റെ പേരിലും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ വിഷയമായത് പ്രിയങ്ക ചോപ്രയായിരുന്നു. പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ഷാരൂഖ്. ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രി അടിപൊളിയായിരുന്നു. അത് മാത്രമല്ല ഇവരുടെ ഓഫ് സ്‌ക്രീൻ കെമിസ്ട്രിയും ചർച്ചയായിട്ടുണ്ട്. ഷാരൂഖ്-പ്രിയങ്ക ഗോസിപ്പ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ ആ ബന്ധത്തിൽ കടിഞ്ഞാണിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രിയങ്കയിൽ നിന്നും അകന്നു നിൽക്കാനും ഇനി ഇരുവരും ഒരുമിച്ചുള്ള സിനിമ വേണ്ടെന്നും ഷാരൂഖിനോട് ആവശ്യപ്പെടുകയും ചെയ്തു.