Black Thread: ഈ രാശിക്കാർ അബദ്ധത്തിൽ പോലും കറുത്ത ചരട് ധരിക്കരുത്, പണികിട്ടും!

Wed, 21 Aug 2024-12:21 pm,
Black Thread

ജ്യോതിഷപ്രകാരം ഈ രാശിക്കാർ കറുത്ത നൂൽ ധരിക്കരുത് എന്നാണ് പറയുന്നത്. ധരിച്ചാൽ ഇവർക്ക് ശരിക്കും പണികിട്ടും

Shoul not wear black thread

സാധാരണയായി നമ്മൾ പലരും സ്വന്തം കാലിലോ കൈയിലോ ഒക്കെ കറുത്ത അനൂൽ ധരിക്കാറുണ്ട് അല്ലെ?   എന്നാൽ ഇത് ധരിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.  കറുത്ത നൂൽ ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കറുത്ത ചരട് എല്ലാ രാശിക്കാർക്കും അത്ര ഗുണം ചെയ്യണമെന്നില്ല.

Black Thread

ഇത്തരമൊരു സാഹചര്യത്തിൽ കറുത്ത ചരട് ധരിക്കുന്നതിലൂടെ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന ചില രാശികൾ കുറിച്ച് നമുക്കിന്നറിയാം.   ഏതൊക്കെയാണെന്ന്  ആ രാശികൾ...

 

മേടം (Aries): നിങ്ങൾ കറുത്ത ചരട് ധരിക്കുന്നത് ആലോചിച്ചു വേണം. കാരണം കറുത്ത ചരട് ശനി ദേവനും രാഹു ഗ്രഹവുമായും ബന്ധപ്പെട്ടിരിക്കുന്നു.  ജ്യോതിഷ പ്രകാരം നിങ്ങളുടെ രാശിയുടെ അധിപനായ ചൊവ്വയ്ക്ക് ശനിയുമായി ശത്രുതയുണ്ട്. അതുകൊണ്ട് തന്നെ കറുത്ത ചരട് ധരിക്കുന്നത് നിങ്ങൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഒപ്പം നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും കുറയും.

കർക്കടകം (Cancer):   ഈ രാശിക്കാരും കറുത്ത ചരട് കൈകളിലോ കാലുകളിലോ ധരിക്കരുത്. കാരണം കർക്കടകത്തിൻ്റെ അധിപനായ ചന്ദ്രന് ശനിയും രാഹുവുമായി ശത്രുതയുണ്ട്.  അതുകൊണ്ടുതന്നെ കറുത്ത ചരട് ധരിക്കുന്നത് നിങ്ങൾക്ക് വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. കൂടാതെ, മാനസിക പ്രശ്നങ്ങലും ജീവിതത്തിൽ വന്നേക്കാം. ശനിയുടെ പ്രഭാവം എളുപ്പമുള്ള ജോലികൾ പോലും തടസ്സപ്പെടുത്തും

ചിങ്ങം (Leo): കറുത്ത ചരട് ധരിക്കുന്നത് ഇവർക്കും ദോഷകരമായിരിക്കും. നിങ്ങളുടെ രാശിയുടെ അധിപൻ സൂര്യനായതിനാൽ ശനി ദേവനുമായി ശത്രുതയുണ്ട്. അതുകൊണ്ടുതന്നെ കറുത്ത നൂൽ ധരിക്കുന്നത് ആത്മവിശ്വാസം കുറയ്ക്കും. അച്ഛനും മകനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകാം

വൃശ്ചികം (Scorpio): കറുത്ത ചരട്  ധരിക്കുന്നത് ഇവർക്കും ദോഷകരമാണ്. നിങ്ങളുടെ രാശിയുടെ അധിപൻ ചൊവ്വയായതിനാൽ ശനി ദേവനുമായി ശത്രുതയുണ്ട്. അതുകൊണ്ട് വൃശ്ചികം രാശിക്കാരും കറുത്ത നൂൽ ധരിക്കുന്നത് ഒഴിവാക്കുക. ഇനി ഓർമ്മിക്കാതെ കറുത്ത ചരട് ധരിച്ചാൽ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link