Breakfast Time: പ്രമേഹരോഗികൾ പ്രഭാതഭക്ഷണം കഴിക്കേണ്ട ശരിയായ സമയം ഇതാണ് !
ക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരിലുണ്ടാകുന്നു.
പ്രഭാത ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ അത് കഴിക്കേണ്ട ശരിയായ സമയത്തെ കുറിച്ച് നിങ്ങൾക്ക് ധാരണയുണ്ടോ? പ്രത്യേകിച്ചും പ്രമേഹരോഗികൾ
പ്രമേഹമുള്ളവർ കൃത്യ സമയത്ത് പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു.
പ്രമേഹക്കാർ ഒരു കാരണവശാലും രാവിലെ ഉണർന്നയുടൻ പ്രഭാതഭക്ഷണം കഴിക്കരുത്. കാരണം ആ സമയം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയർന്നിരിക്കുകയാകും. അതിനാൽ എഴുന്നേറ്റയുടൻ ഭക്ഷണം കഴിച്ചാൽ ദിവസം മുഴുവൻ ഗ്ലൂക്കോസ് ലെവൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകും.
പ്രമേഹരോഗികൾക്ക് പ്രഭാതഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എന്ന് പറയുന്നത് രാവിലെ ഉറക്കമുണർന്ന് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞുള്ള സമയമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)