`Jagame Thandhiram` താരം ധനുഷിനെപ്പറ്റി ( Dhanush) ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയുമോ?

Thu, 24 Jun 2021-9:38 pm,

താരത്തിന്‍റെ  സിനിമാ ലോകത്തെ പേരാണ്  'ധനുഷ്' (Dhanush) എന്നത്. അദ്ദേഹത്തിന്‍റെ യഥര്‍ത്ഥ പേര്  വെങ്കിടേഷ് പ്രഭു കസ്തൂരി രാജ (Venkatesh Prabhu Kasthuri Raja) എന്നാണ്.  രണ്ട്  "പ്രഭു" മാര്‍ (തമിഴ് നടന്മാരായ ഇളയ തിലകം പ്രഭു,  പ്രഭുദേവ) ഇതിനോടകം തമിഴ് സിനിമയില്‍ ഉള്ളതിനാലാണ് അദ്ദേഹം തനിയ്ക്കായി പുതിയ പേര് സൃഷ്ടിക്കാൻ കാരണം. 

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ധനുഷിന്‍റെ വരവ്.  ധാരാളം സംവിധായകരുടെയും അഭിനേതാക്കളുടെയും കുടുംബമായതിനാല്‍  ഇദ്ദേഹവും സിനിമാ മേഖലയില്‍ ചേരാന്‍  നിർബന്ധിതനായി. എന്നാല്‍,  ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം നേടി ഒരു chef ആകാനാണ്  ധനുഷ്  (Dhanush) ആഗ്രഹിച്ചത്.

ഭഗവാന്‍ ശിവന്‍റെ  ഭക്തനാണ്  ധനുഷ്  ശിവനെ ആരാധിക്കുന്ന താരം തന്‍റെ  രണ്ട് ആൺമക്കൾക്ക് നല്‍കിയിരിയ്ക്കുന്ന പേര്  Yatra & Linga എന്നാണ്.

ധനുഷിന്‍റെ   എക്കാലത്തെയും ജനപ്രിയ ഗാനം എഴുതാൻ വെറും 6 മിനിറ്റ് മാത്രമേ എടുത്തുള്ളൂ.   പാട്ടിന്‍റെ ആദ്യ റെക്കോർഡിംഗ് വെറും 35 മിനിറ്റിനുള്ളിൽ തയ്യാറായി. ഈ ഗാനമാണ് അദ്ദേഹത്തെ  പ്രശസ്തനാക്കിയത്.  ഭാഷ അറിയാത്തവര്‍ക്കുപോലും ഈ ഗാനം ഇന്നും പ്രിയമാണ്.

തമിഴ്  സൂപ്പർ താരം രജനികാന്തിന്‍റെ  മകളായ ഐശ്വര്യയെയാണ്  ധനുഷ് വിവാഹം കഴിച്ചിരിയ്ക്കുന്നത് .  തന്നേക്കാള്‍ രണ്ട് വയസ് കൂടുതലുള്ള  ഐശ്വര്യയെ 2004ലാണ് ധനുഷ് വിവാഹം കഴിയ്ക്കുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്.

ധനുഷ് വെജിറ്റേറിയൻ ആണ്.  2011 ൽ  PETA ധനുഷിന് 'ഏറ്റവും മികച്ച വെജിറ്റേറിയൻ സെലിബ്രിറ്റി'  'Hottest Vegetarian Celebrity' അവാർഡ്  സമ്മാനിയ്ക്കുക യുണ്ടായി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link