അറിയുമോ ജസ്പ്രിത് ബുമ്ര വിവാഹം ചെയ്ത സ‍ഞ്ജന ​ഗണേശൻ ആരാണെന്ന്, കാണാം ചിത്രങ്ങൾ

Tue, 16 Mar 2021-5:41 pm,

സ്പോർട്സ് അവതാരികയാണ് സഞ്ജന ​ഗണേശൻ. 2020 വനിത ട്വന്റി20 ലോകകപ്പ് മത്സരങ്ങളുടെ പല വേദികളിലും സഞ്ജന മത്സരങ്ങളെ കുറിച്ച് പല അവതരണങ്ങളും നടത്തിയിരുന്നു. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകർക്ക് സഞ്ജനയെ പറ്റി അറിയാൻ സാധ്യയുണ്ട്. കാരണം കെകെആറിന്റെ ആരാധർക്കു വേണ്ടി ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാനോടൊപ്പം ദി നൈറ്റ് ക്ലബെന്ന് പരിപാടിയുടെ അവതാരികയായിരുന്നു സഞ്ജന ​ഗണേശൻ

ക്രിക്കറ്റ് കൂടാതെ പ്രീമീയർ ബാഡ്മിന്റൺ ലീ​ഗിന്റെ അവതാരികയായിരുന്നു.

 

2012 ഫെമിനാ സ്റ്റൈൽ ഡിവാ ഫാഷൻ ഷോയിൽ ഫെമിനാ ഒഫിഷ്യല്ലി ​ഗോർജെസ് പുരസ്കാരം ലഭിച്ചു.

ടിവി റിയാലിറ്റി ഷോ സ്പ്ലിറ്റ്സ് വില്ല ഏഴാം സീസണിൽ മത്സരിച്ചിരുന്നു. മത്സരത്തിൽ വളരെ പ്രമുഖയായ സഞ്‌ജന സഹ മത്സരാർഥിയായ അശ്വിനി കൗളുമായി പ്രണയത്തിലാകുകയും ചെയ്തു. കൈയ്ക്കേറ്റ പരിക്കിനെ തുടർന്ന് സഞ്ജന ഷോയിൽ നിന്ന് പുറത്താകുകയായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link