Malavika Mohanan: ആലില വയറും സ്ലിം ബോഡിയും വേണോ? മാളവിക മോഹനന്റെ ഡയറ്റ് പിന്തുടരാം!

Tue, 27 Aug 2024-5:36 pm,

ശരീരം സ്ലിമ്മായി നിലനിർത്താൻ മാളവിക മോഹനൻ പിന്തുടരുന്ന ഡയറ്റുകളും വ്യായാമങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. 

 

ജിം: ഫിറ്റ്‌നസിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് മാളവിക. ദിവസവും ജിമ്മിൽ പോകുന്നതും ഭാരോദ്വഹനവും കാർഡിയോ വ്യായാമങ്ങളും ചെയ്യുന്നതും മാളവിക ശീലമാക്കിയിട്ടുണ്ട്. 

 

യോഗയും നടത്തവും: ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്താൻ മാളവിക മോഹനൻ ദിവസവും യോഗയും നടത്തവും ചെയ്യാറുണ്ട്. നടത്തം ശരീരഭാരം കൂടുന്നത് തടയാനും കാലുകൾക്ക് ബലം നൽകാനും സഹായിക്കും. 

 

എയ്റോബിക് വ്യായാമങ്ങൾ: മാളവിക മോഹനൻ ദിവസവും എയ്‌റോബിക് വ്യായാമങ്ങൾ ചെയ്യാറുണ്ട്. ഇതിലൂടെ ശരീരം ഫിറ്റായി നിലനി‍ർത്താനും തടി കുറയ്ക്കാനും മാളവികയ്ക്ക് സാധിക്കുന്നു. 

 

കട്ടൻ കാപ്പി/ കട്ടൻ ചായ: മാളവിക മോഹനൻ എല്ലാ ദിവസവും ഒരു കട്ടൻ കാപ്പിയിൽ നിന്നാണ് തൻ്റെ ദിവസം ആരംഭിക്കുന്നത്. ചില സമയങ്ങളിൽ കട്ടൻ ചായ കുടിക്കാറുണ്ടെന്നും പറയപ്പെടുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നല്ലൊരു ഓപ്ഷനാണ് കട്ടൻ കാപ്പി. ഇത് കുടിച്ച ശേഷം വ്യായാമം ചെയ്താൽ കലോറി കുറയുകയും തടി കുറയുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുകയും ചെയ്യാം.

 

ഭക്ഷണക്രമം: തടി കുറയ്ക്കാനും ഫിറ്റ്നസ് നിലനിർത്താനും കൃത്യമായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഉയർന്ന പ്രോട്ടീനും കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണവുമാണ് മാളവികയുടെ ഡയറ്റിലുള്ളത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഇഷ്ടപ്പെടുന്ന മാളവിക ഉച്ചഭക്ഷണമായി സാലഡാണ് കഴിക്കുന്നത്. 

 

ആരോഗ്യകരമായ പാനീയങ്ങൾ: മധുരമുള്ള ശീതളപാനീയങ്ങൾ എന്നിവ മാളവിക പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഫ്രൂട്ട് ജ്യൂസുകളും വെള്ളവും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ഇത് ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ ഊർജം നൽകുമെന്ന് പറയപ്പെടുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link