Kidney desease: ഇരു വൃക്കകളും തകരാറിലായ ഒരു വ്യക്തി ഡയാലിസിസിലൂടെ അതിജീവിക്കുമോ...? ഡോക്ടർമാർ പറയുന്നതിങ്ങനെ
ഒരു മനുഷ്യശരീരത്തിൽ രണ്ട് വൃക്കകളാണ് ഉള്ളത്. അസുഖ ബാധയെതുടർന്ന് ഒരെണ്ണം നീക്കം ചെയ്താലും ആ വ്യക്തിക്ക് ആരോഗ്യത്തോടെ തുടർന്നും ജീവിക്കാനായി സാധിക്കും. ലോകത്ത് ഒരു വൃക്ക മാത്രമായി ജനിച്ചവരും ഉണ്ട്. എന്നു കരുതി അവർക്ക് ജീവിതത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു വൃക്കയുമായി അവർ ജീവിക്കും.
എന്നിരുന്നാലും ഇത്തരത്തിലുള്ള ആളുകളോട് പലപ്പോഴും ജീവിതരീതിയിൽ കാതലായ മാറ്റം കൊണ്ടുവരാനായി ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കാറുണ്ട്. മോശം ജീവിതശൈലി, ജങ്ക് ഫുഡ് അമിതമായ കഴിക്കുക, സിഗരറ്റ്, മധ്യപാനം എന്നിവ വൃക്കയെ മോശമായ രീതിയിലാണ് ബാധിക്കുന്നത്.
ആരോഗ്യപ്രവർത്തകരുടെ അഭിപ്രായത്തിൽ ഡയാലിസിസ് ഒരു വ്യക്തിയുടെ ആരോഗ്യശേഷിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാല് തന്നെ ഡയാലിസിസ് എന്നത് വ്യക്തികളെ അപേക്ഷിച്ചിരിക്കുന്നു. സാഹചര്യങ്ങൾ അനുസരിച്ച് അവ കുറഞ്ഞും കൂടിയും വരുന്നു.
പലപ്പോഴും ആളുകളിൽ ഉള്ള സംശയമാണ് ഇരു വൃക്കളും തകരാറിലായ ഒരു വ്യക്തിക്ക് ജീവൻ നിലനിർത്താൻ സാിക്കുമോ..? അല്ലെങ്കിൽ ഡയാലിസിസ് ചെയ്തിട്ട് പ്രയോജനമുണ്ടോ..? എത്ര കാലം ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്താൻ സാധിക്കും എന്നിങ്ങനെ. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്ന പ്രധാനപ്പെട്ട ജോലിയാണ്. ഇവ തകരാറിലാകുമ്പോൾ ആ ജോലിയാണ് ഡയാലിസിസിലൂടെ നടത്തുന്നത്.
ഇത് ഓരോ വ്യക്തിയുടേയും ആരോഗ്യത്തെയും അവരുടെ ശേഷിയേയും അപേക്ഷിച്ചിരിക്കുമെന്ന് നേരത്തെ പറഞ്ഞല്ലോ.. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ മറ്റൊന്നും തന്നെ ഇല്ലാത്ത വ്യക്തികളാണെങ്കിൽ 20 മുതൽ 25 വർഷം വരെ ജീവിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായം.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിരങ്ങളുടെയും, ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)