Lunar Eclipse 2023: ചന്ദ്രഗ്രഹണത്തിന് ഈ വസ്തുക്കള്‍ ദാനം ചെയ്യുന്നത് ഉത്തമം; സമ്പത്തും ബഹുമാനവും വര്‍ദ്ധിക്കും
ചന്ദ്രഗ്രഹണാനന്തരം ദാനധര്‍മ്മത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ഇത് ഹൈന്ദവ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ചന്ദ്രഗ്രഹണത്തിനുശേഷം ചില പ്രത്യേക സാധനങ്ങള്‍ ദാനം ചെയ്യുന്നത് ഗ്രഹണത്തിന്‍റെ ദോഷഫലങ്ങൾ അകറ്റുക മാത്രമല്ല മറ്റ് പല നേട്ടങ്ങളും നൽകും.
ഗ്രഹണത്തിന് ശേഷം ദാനം ചെയ്യുന്നതിന്‍റെ പ്രയോജനങ്ങൾ ഒക്ടോബര്‍ 28 ചന്ദ്രഗ്രഹണത്തിന് ശേഷം ഈ വെളുത്ത വസ്തുക്കൾ ദാനം ചെയ്യുന്നത് സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കും. സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങളെ അലട്ടുന്ന ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും നിങ്ങൾ പരിഹാരം കണ്ടെത്തും. ഇതുകൂടാതെ, നിങ്ങൾക്ക് പ്രശസ്തി, ശക്തി, മാനസിക ശാന്തി എന്നിവയും ലഭിക്കും.
പാൽ ചന്ദ്രഗ്രഹണത്തിനുശേഷം പാൽ ദാനം ചെയ്യുന്നതില്‍ ലക്ഷ്മി ദേവി പ്രസാദിക്കുന്നു. പാല്‍ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രഗ്രഹണത്തിനുശേഷം പാൽ ദാനം ചെയ്യുന്നത് ജാതകത്തിൽ ചന്ദ്രനെ ബലപ്പെടുത്തുകയും സമ്പത്തും പ്രശസ്തിയും മാനസിക സമാധാനവും ലഭിക്കുകയും ചെയ്യും.
അരി
അരിയെ അക്ഷത് എന്നും വിളിക്കുന്നു. അരി ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. മംഗള കർമ്മങ്ങളിലും ആരാധനകളിലും അരി ഉപയോഗിക്കുന്നു. ചന്ദ്രഗ്രഹണത്തിനുശേഷം അരി ദാനം ചെയ്യുന്നത് വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കും.
വെള്ളി
ചന്ദ്രഗ്രഹണത്തിനു ശേഷം വെള്ളി ദാനം ചെയ്യുന്നതും വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വെള്ളി ദാനം ചെയ്യുന്നതിലൂടെ ഒരാൾക്ക് ബുദ്ധി, സമ്പത്ത്, ഐശ്വര്യം എന്നിവ ലഭിക്കും.
പഞ്ചസാര
ചന്ദ്രഗ്രഹണത്തിനുശേഷം പഞ്ചസാര ദാനം ചെയ്യുന്നതിലൂടെ ഇഷ്ടദേവതകൾ സന്തോഷിക്കുകയും അനുഗ്രഹം നൽകുകയും ചെയ്യുന്നു. ഇത് എപ്പോഴും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉറപ്പാക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)