Vastu Tips: ലക്ഷ്മി ദേവിയുടെയും കുബേരൻ്റെയും ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്!

Thu, 27 Jun 2024-3:58 pm,

Vastu Tips For Home: വാസ്തു ശാസ്ത്ര പ്രകാരം ഓരോ ദൈവങ്ങൾക്കും ഓരോ ദിശ നിശ്ചയിച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ തെറ്റായ ദിശയിൽ സൂക്ഷിക്കുന്നത് പണികിട്ടും

വീടിൻ്റെ വടക്കുഭാഗം ലക്ഷ്മീദേവിയേയും കുബേരനേയും പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ അബദ്ധവശാൽ പോലും ചില വസ്തുക്കൾ ആ ദിശയിൽ വയ്ക്കുന്നത് ദോഷമുണ്ടാക്കും.

 

Vastu Tips For Direction: ഹിന്ദു മതത്തിലെ വാസ്തു ശാസ്ത്രം അനുസരിച്ച് എല്ലാ ദൈവങ്ങളുടെയും ദേവതകളുടെയും ദിശ നിശ്ചയിച്ചിട്ടുണ്ട്.

വാസ്തു ശാസ്ത്ര പ്രകാരം വടക്ക് ദിശ ലക്ഷ്മിദേവിക്കും കുബേരനുമായി സമർപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ വടക്ക് ദിശയിൽ സൂക്ഷിക്കുന്നത് നല്ലതല്ല, 

 

അബദ്ധവശാൽ പോലും ഇ സാധനങ്ങൾ വടക്ക് ദിശയിൽ വയ്ക്കാൻ പാടില്ല. അത് അശുഭമായിട്ടാണ് കണക്കാക്കുന്നത്.

വാസ്തു ശാസ്ത്ര പ്രകാരം വടക്ക് ദിശയിൽ സൂക്ഷിക്കാൻ പാടില്ലെന്ന് പറയുന്ന ആ അശുഭകരമായി വസ്തുക്കൾ എന്തൊക്കെയാണെന്ന് നമുക്കറിയാം... 

ചെരുപ്പുകൾ: വാസ്തു ശാസ്ത്രമനുസരിച്ച്, വീടിൻ്റെ വടക്ക് ദിശ ലക്ഷ്മീ ദേവിക്കും കുബേരനുമായിട്ടാണ് സമർപ്പിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ഇവിടെ അബദ്ധത്തിൽ പോലും ചെരിപ്പുകളുടെ റാക്കുകൾ വയ്ക്കുകയോ ഇടുകയോ അരുത്.  ഇത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും.

മാലിന്യങ്ങൾ: വാസ്തു ശാസ്ത്ര പ്രകാരം വീടിൻ്റെ വടക്ക് ദിശയിൽ ഒരിക്കലും മാലിന്യം സൂക്ഷിക്കരുത് എന്നാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് ഓർമ്മിക്കാതെ പോലും ചവറ്റുകുട്ടയോ ചെരുപ്പോ ഒന്നും വയ്ക്കരുത് എന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്താൽ ലക്ഷ്മി ദേവിയുടെ കോപമുണ്ടാക്കും

വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഏത് വീട്ടിൽ നിന്നാണോ ലക്ഷ്മീ ദേവി ഇറങ്ങി പോകുന്നത് അവിടെ പിന്നെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകില്ല എന്നാണ്. അതുകൊണ്ട് ഓർമ്മിക്കാതെ പോലും വീടിൻ്റെ ഈ ദിശയിൽ ചെരിപ്പോ മാലിന്യങ്ങളോ സൂക്ഷിക്കരുത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link