Vastu Tips: മറ്റൊരാളുടെ ഈ കാര്യങ്ങൾ ഒരിക്കലും ഉപയോഗിക്കരുത്; ഇത് കരിയറിനെയും ആരോഗ്യത്തെയും മോശമായി ബാധിക്കും
മറ്റുള്ളവരുടെ ചില കാര്യങ്ങൾ ഉപയോഗിക്കുന്നത് ദൌർഭാഗ്യത്തിന് കാരണമാകും. ഇത് കരിയറിൽ പുരോഗതിയില്ലാതാകുന്നതിനും രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
മറ്റൊരാളുടെ വാച്ച് ഒരിക്കലും ധരിക്കരുത്. ഇത് ജീവിതത്തിൽ മോശം സമയം ഉണ്ടാകുന്നതിന് കാരണമാകും. നിങ്ങളെ തേടിയെത്തുന്ന അവസരങ്ങൾ കൈവിട്ടുപോകാനും സാധ്യതയുണ്ട്.
പലപ്പോഴും ആളുകൾ മറ്റുള്ളവരുടെ ആഭരണങ്ങൾ ധരിക്കും. എന്നാൽ, മറ്റുള്ളവരുടെ മോതിരം ധരിക്കുന്നത് ഭാഗ്യദോഷത്തിന് കാരണമാകും.
മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കരുത്. ഇത് ദൌർഭാഗ്യത്തിലേക്ക് നയിക്കും. നെഗറ്റീവ് ചിന്തകൾ ഉണ്ടാകാനും രോഗങ്ങൾ വരാനും ഇത് കാരണമാകും. മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കേണ്ട സന്ദർഭം ഉണ്ടാകുകയാണെങ്കിൽ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
ഷൂസിലും ചെരിപ്പിലുമാണ് ശനി കുടികൊള്ളുന്നത്. മറ്റൊരാളുടെ ഷൂസും ചെരിപ്പും ധരിക്കുന്നത് ശനിയുടെ കോപത്തിന് ഇടയാക്കും. ശനിയുടെ കോപം ജീവിതത്തിൽ ദുരിതങ്ങൾക്ക് കാരണമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)