Fatty Liver: ഫാറ്റി ലിവർ ഒഴിവാക്കാൻ കഴിക്കേണ്ടതും കഴിക്കരുതാത്തതും! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ബീറ്റ്റൂട്ട്: ഇരുമ്പ് അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഇത് കരളിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

വെളുത്തുള്ളി: വെളുത്തുള്ളിയിൽ ചെലീനിയം, അല്ലിസിൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കരളിൽ നിന്ന് വിഷാംശം നീക്കം ചെയ്യുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോളും നിയന്ത്രിക്കാൻ സാധിക്കും. അതുകൊണ്ട് വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ശീലമാക്കുക.

കോളിഫ്ളവർ: എൻസൈമുകളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒരു ആൻ്റിഓക്‌സിഡൻ്റാണ് കോളിഫ്‌ളവറിലെ ഗ്ലൂക്കോത്തിയോൺ. ഇത് കരളിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളുകയും കരളിനെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യും.
സംസ്കരിച്ച ഭക്ഷണങ്ങൾ: സംസ്കരിച്ച ഭക്ഷണങ്ങൾ കരളിൻ്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചിപ്‌സ്, റെഡി ടു ഈറ്റ് ഫുഡ്‌സ് തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
മൈദ ഭക്ഷണങ്ങൾ: മൈദ ഭക്ഷണങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതിൽ പോഷകത്തിന്റെ അളവ് വളരെ കുറവാണ്. ഇത് സ്ഥിരമായി കഴിച്ചാൽ കരളിന് പ്രശ്നങ്ങളുണ്ടാകും. പൊറോട്ട മാത്രമല്ല, മൈദ ചേർത്ത ബിസ്‌ക്കറ്റുകളും ബ്രെഡുകളും ഒഴിവാക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.