Lakshmi Narayan Rajyog & Budhaditya Rajyog: 50 വർഷങ്ങൾക്ക് ശേഷം ഒരേ സമയം ഡബിൾ രാജയോഗം! ഈ 3 രാശിക്കാരുടെ തലവര തെളിഞ്ഞു
ജ്യോതിഷ പ്രകാരം ബുധൻ വക്ര ഭാവത്തിൽ മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. മീനം രാശിയിൽ ശുക്രനും സൂര്യനും സഞ്ചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മീനം രാശിയിൽ ബുധൻ, ശുക്രൻ എന്നിവ ചേർന്നാൽ ലക്ഷ്മീ നാരായണ രാജയോഗവും സൂര്യൻ, ബുധൻ എന്നിവ ചേർന്നാൽ ബുദ്ധാദിത്യ രാജയോഗവും ഉണ്ടാകുന്നു.
ഡബിൾ രാജയോഗങ്ങളുടെ സ്വാധീനം മൂലം ചില പ്രത്യേക രാശിക്കാരുടെ ജീവിതത്തിൽ സമ്പത്ത് കുമിഞ്ഞുകൂടും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
മേടം: ബുദ്ധാദിത്യ, ലക്ഷ്മി നാരായണ രാജയോഗങ്ങൾ മേടം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിക്കും. പുതിയ സംരംഭം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കാനും തീരുമാനങ്ങളെടുക്കാനും ഈ സമയം ഉചിതമാണ്. പുതിയ വാഹനം വാങ്ങുന്നതിനെ കുറിച്ചും ആലോചിക്കാം.
ഇടവം: ലക്ഷ്മീ നാരായണ രാജയോഗവും ബുദ്ധാദിത്യ രാജയോഗവും ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഈ കാലയളവിൽ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. വരുമാനം കണ്ടെത്താൻ പുതിയ വഴികൾ കണ്ടെത്തും.
ഈ രണ്ട് രാജയോഗങ്ങളുടെ സ്വാധീനത്താൽ ഇടവം രാശിക്കാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടാകും. വിദേശത്തു നിന്ന് സഹായം ലഭിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കുന്ന സമയമാണ്. ഇറക്കുമതി, കയറ്റുമതി ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും.
ചിങ്ങം: ലക്ഷ്മീ നാരായണ രാജയോഗവും ബുദ്ധാദിത്യ രാജയോഗവും ചിങ്ങം രാശിക്കാർക്ക് പോസിറ്റീവ് ഫലങ്ങൾ നൽകും. ഈ കാലയളവിൽ ചിങ്ങം രാശിക്കാർ പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, ഇവർക്ക് സ്വന്തമായി പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. പുതിയ ബിസിനസ്സ് ചിങ്ങം രാശിക്കാർക്ക് വലിയ ലാഭവും വിജയവും നൽകും. ഈ രണ്ട് രാജയോഗങ്ങളുടെയും വരവോടെ ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. ചെറിയ യാത്രകൾ നടത്താം, ഈ യാത്രകളിൽ നിന്ന് ഇവർക്ക് നല്ല ഫലങ്ങൾ ലഭിക്കും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)