Dr.Robin Radhakrishnan: ഡോ.റോബിനും ആരതി പൊടിയും പിരിഞ്ഞു? ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ വൈറലാകുന്നു

Sat, 09 Mar 2024-5:00 pm,

ബിഗ് ബോസ് താരമായിരുന്ന റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആളായിരുന്നു ആരതി പൊടി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 

 

ഇപ്പോഴിതാ റോബിനുമായി ബന്ധപ്പട്ട മറ്റൊരു വാര്‍ത്ത സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. റോബിനും ആരതി പൊടിയും തമ്മില്‍ പിരിഞ്ഞോ എന്ന സംശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരിക്കുന്നത്. 

 

കഴിഞ്ഞ ദിവസം പുറത്തുവന്ന സ്‌ക്രീന്‍ ഷോട്ട് റോബിന്റേയും ആരതിയുടേയും ആരാധകരെ നിരാശപ്പെടുത്തുകയാണ്. ആരതിയുടേതെന്ന് കരുതപ്പെടുന്ന ഒരു സ്‌ക്രീന്‍ഷോട്ടായിരുന്നു ഇത്. 

 

''ജൂണ്‍ 26ന് കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുമ്പോള്‍ മള്‍ട്ടിപ്പിള്‍ റിലേഷന്‍ഷിപ്പുകള്‍, കൂടാതെ ഭാര്യയാകാന്‍ പോകുന്ന പെണ്ണിന്റെ സുഹൃത്തിനോട് ക്രഷ് തോന്നുന്നത് ആണോ പിന്നെ പക്വത. വോയ്‌സ് എന്നെക്കൊണ്ട് പബ്ലിക്കലി ഇടീപ്പിക്കല്ലേ'' എന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് വൈറലായി മാറിയത്.

 

അതേസമയം, എവിടെയാണ് ഈ കമന്റ് വന്നതെന്നോ ഈ കമന്റ് ആരതിയുടേത് തന്നെയാണോ അതോ ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ളതാണോ എന്ന കാര്യങ്ങളിലൊന്നും വ്യക്തതയില്ല. 

 

ഇതിനിടെ ആരതി റോബിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷമായിട്ടും വിവാഹം എന്നാണെന്ന് ഇരുവരും വെളിപ്പെടുത്താത്തതും ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link