Dream Interpretation:നിങ്ങള്‍ പൂക്കള്‍ സ്വപ്നം കാണാറുണ്ടോ? പല പൂക്കളും നല്‍കുന്നത് പല ഭാഗ്യ സൂചനകള്‍

Fri, 18 Feb 2022-9:50 pm,

സ്വപ്നത്തില്‍ പൂമാല കണ്ടാല്‍ എന്താണ് അര്‍ഥം എന്നറിയുമോ?    നിങ്ങളുടെ സ്വപ്നത്തിൽ ഒരു പൂമാല കണ്ടാൽ, അതിനർത്ഥം വീട്ടിൽ എന്തെങ്കിലും ശുഭകരമായ അല്ലെങ്കിൽ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ പോകുന്നു എന്നാണ്.  ഉദാഹരണത്തിന്, വിവാഹം, ഗൃഹപ്രവേശം, പ്രത്യക പൂജകള്‍  തുടങ്ങിയവ. 

സ്വപ്നത്തില്‍ റോസാപ്പൂക്കള്‍ കണ്ടാല്‍ എന്താണ് അര്‍ഥം എന്നറിയുമോ? 

നിങ്ങളുടെ സ്വപ്നത്തിൽ റോസാപ്പൂക്കൾ കാണുക എന്നതിനർത്ഥം നിങ്ങളുടെ ജീവിതത്തിലേക്ക് പ്രണയം കടന്നു വരുന്നു എന്നാണ്.  നിങ്ങള്‍ ഇതിനകം പ്രണയത്തിലാണെങ്കിൽ, ആ സ്നേഹം വർദ്ധിക്കുന്നതിന്‍റെയും  ബഹുമാനം നേടുന്നതിന്‍റെയും അടയാളമാണ്.

സ്വപ്നത്തില്‍ താമരപ്പൂവ് കണ്ടാല്‍ എന്താണ് അര്‍ഥം ? 

താമരപ്പൂവ് സ്വപ്നത്തിൽ കാണുന്നത് വളരെ ശുഭകരമാണ്. ഇത്  ലക്ഷ്മിദേവിയുടെ കൃപയുടെ വ്യക്തമായ സൂചനയാണ്. അത്തരമൊരു സ്വപ്നം കാണുന്നത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം പണം ലഭിക്കുമെന്നതിന്‍റെ സൂചനയാണ്. 

മുല്ലപ്പൂക്കള്‍ സ്വപ്നത്തില്‍  കണ്ടാല്‍ ഭാഗ്യം തെളിയും    നിങ്ങളുടെ സ്വപ്നത്തിൽ മുല്ലപ്പൂവ് കാണുന്നത് നിങ്ങളുടെ ഭാഗ്യം  തെളിയാന്‍ പോകുന്നു എന്നതിന്‍റെ സൂചനയാണ്.  അതായത് നിങ്ങളുടെ  ജീവിതത്തിൽ  ഒത്തിരിയേറെ സന്തോഷം വരാൻ പോകുന്നു. 

 

സ്വപ്നത്തില്‍ എത്തുന്ന  ജമന്തിപ്പൂക്കള്‍ പറയുന്നത് എന്താണ്?    നിങ്ങളുടെ സ്വപ്നത്തിൽ ജമന്തി പുഷ്പം കാണുക എന്നതിനർത്ഥം നിങ്ങളിലൂടെ  ചില വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കാൻ പോകുന്നു എന്നാണ്.

സ്വപ്നത്തില്‍ കാണുന്ന പൂന്തോട്ടം  എന്താണ് പറയുന്നത്? 

നിങ്ങളുടെ സ്വപ്നത്തിൽ നിറമുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടം കാണുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കാൻ പോകുന്നു എന്നാണ്.

പഴകിയതും വാടിയതുമായ  പൂക്കൾ സ്വപ്നത്തിൽ കണ്ടാല്‍ ശ്രദ്ധികുക

പഴകിയതോ വാടിയതോ ആയ പൂക്കൾ സ്വപ്നത്തിൽ കാണുന്നത് നല്ലതല്ല. അത്തരമൊരു സ്വപ്നം വന്നാൽ, നിങ്ങളുടെ അടുത്ത ആളുകളോട് ശ്രദ്ധാപൂർവ്വം സംസാരിക്കുക, അല്ലാത്തപക്ഷം വഴക്കുണ്ടായേക്കാം. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link