Cinnamon & Honey Water: വെറുംവയറ്റിൽ തേനും കറുവപ്പട്ടയും ചേർത്ത വെള്ളം കുടിക്കാം! ആരോഗ്യഗുണങ്ങളേറെ
കൊളസ്ട്രോൾ - രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവ കുറയ്ക്കാൻ കറുവപ്പട്ട കഴിക്കുന്നതിലൂടെ സാധിക്കും. അതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ദഹനം - തേനും കറുവപ്പട്ടയും ദഹനം മെച്ചപ്പെടുത്തും. മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനും ഇത് സഹായകമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു - കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. തേനിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഗുണങ്ങളുണ്ട്.
കൊഴുപ്പ് - ശരീരത്തിലെ അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് തോനിലും കറുവപ്പട്ടയിലും അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ.
ജലദോഷം - ഇടയ്ക്കിടെയുണ്ടാകുന്ന തുമ്മലും ജലദോഷവും മാറാൻ കറുവപ്പട്ട വെള്ളം കുടിക്കാവുന്നതാണ്.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു - തേനും കറുവപ്പട്ടയും ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടുന്നു.
അണുബാധ തടയുന്നു - തേനിലും കറുവപ്പട്ടയിലും ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)