Tea: അമിതമായി ചായ കുടിക്കാറുണ്ടോ? എങ്കിൽ ഈ പാർശ്വഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം
സമ്മർദ്ദവും ഉറക്കക്കുറവും : സമ്മർദ്ദം ഒഴിവാക്കാൻ ചെറിയ അളവിൽ ചായ കുടിക്കുന്നത് നല്ലതാണ്. എന്നാൽ വലിയ അളവിൽ ചായ കുടിച്ചാൽ സമ്മർദ്ദം ഉണ്ടാവുകയേ ഉള്ളൂ. കൂടാതെ ഉറക്കക്കുറവും അനുഭവപ്പെടാം.
തലകറക്കം : അമിതമായി ചായ കുടിക്കുന്നവരിൽ തലകറക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിർജലീകരണം : ചായയിൽ കഫീൻ അടങ്ങിയിരിക്കുന്ന കാര്യം പലർക്കും അറിയില്ല. ഇത് ചിലരിൽ നിർജലീകരണം ഉണ്ടാക്കിയേക്കാം.
ഇരുമ്പിൻറെ ആഗിരണം തടയുന്നു : ചായയിൽ ടാന്നിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന സമയത്ത് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയുന്നു
അസിഡിറ്റി : ചായ അമിതമായി കുടിക്കുന്നവരിൽ അസിഡിറ്റി കണ്ടുവരാറുണ്ട്. ഇതുമൂലം നെഞ്ചെരിച്ചിൽ പോലുള്ള പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.