Drinking water: അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല! ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്
അമിതമായി വെള്ളം ശരീരത്തിലെത്തിയാല്‍ ഹൈപ്പോണട്രീമിയ എന്ന അവസ്ഥയുണ്ടാകും. ഇത് ഒരുതരത്തിലുള്ള ഉന്മാദാവസ്ഥയാണ്. ഒപ്പം സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
ഗുരുതര സാഹചര്യങ്ങളില്‍ അമിതമായ അളവില്‍ വെള്ളം ശരീരത്തിലെത്തിയാല്‍ അത് ചുഴലി ദീനത്തിലേയ്ക്കും കോമയിലേയ്ക്കും പോലും നയിച്ചേക്കാം.
അമിതമായി വെള്ളം കുടിക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. കിഡ്‌നി, ഹൃദയം ഉള്‍പ്പെടെയുള്ള പ്രധാന അവയങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ് ഇലക്ട്രോലൈറ്റുകള്‍.
അമിതമായി വെള്ളം കുടിക്കുന്നത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കും. മറ്റ് ആരോഗ്യകരമായ പ്രശ്‌നങ്ങളില്ലെങ്കില്‍ മനംപുരട്ടല്‍ അനുഭവപ്പെടുന്നതിന് കൂടുതല്‍ അളവില്‍ വെള്ളം ശരീരത്ത് എത്തുന്നത് കാരണമാകും.
അമിതമായി വെള്ളം കുടിക്കുന്നത് പേശികള്‍ ദുര്‍ബലമാകുന്നതിനും പേശീവലിവ് അനുഭവപ്പെടുന്നതിനും കാരണമാകും.
ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിന്റെ ഒരു പ്രധാന കാരണം അമിതമായി വെള്ളം കുടിച്ചതാകാം. സോഡിയം കുറഞ്ഞാലുണ്ടാകുന്ന മയക്കം, സ്ഥലകാല വിഭ്രാന്തി, തളര്‍ച്ച എന്നിവയൊക്കെ അമിതമായി വെള്ളം കുടിക്കുമ്പോഴും അനുഭവപ്പെടാം.