Body Weight കുറയ്ക്കണോ? രാവിലെ തന്നെ ഒരു Glass വെള്ളം കുടിച്ചോളൂ

Wed, 03 Feb 2021-4:40 pm,

നിങ്ങളുടെ ശരീരം ആരോഗ്യ പൂർണമായി നിലനിർത്തുന്നതിന് ശരീരത്തിൽ ജലാംശത്തിന്റെ അളവ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ 70%വെള്ളമാണ്, അതിനാൽ നമ്മുടെ ശരീരത്തിന് കൂടുതൽ വെള്ളം എത്തേണ്ടത് ആവശ്യവും. ലോകത്തിൽ ഏറ്റവും വണ്ണം കുറഞ്ഞ ജനതയായി ജാപ്പനീസിന്റെ ശീലമാണ് രാവിലെ എഴുന്നേറ്റ വെള്ളം കുടിക്കുക എന്നത്. ഇത് മാത്രമല്ല വെള്ളത്തിന് എഴുന്നേറ്റ ഉടൻ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ പലതരത്തിൽ സഹായിക്കും.

ഉണർന്ന ഉടനെ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കൾ പുറംതള്ളാൻ സഹയിക്കുകയും ദഹനം സുഗമമാക്കുകയും  ചെയ്യും. ഇത് ശരീരത്തിന്റെ വണ്ണം കുറയ്ക്കാൻ സഹായിക്കും.

വെള്ളം കുടിക്കുന്നത്, നിങ്ങളുടെ ശരീരത്തിലെ ടോക്സിൻ പുറന്തള്ളാൻ സഹായിക്കും അത് ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കും. അതുപോലെ വെള്ളം കുടിക്കുന്നത് നമ്മുടെ രക്തയോട്ടം വർധിപ്പിക്കും അത് മൂലം ബ്ലഡ് സെൽസിന്റെ ഉത്പാദനം വർധിക്കുകയും ചര്മത്തിന്റെ തിളക്കം കൂട്ടുകയും ചെയ്യും.

 

വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം 24% വർധിക്കും. അത് ദഹനം വേഗത്തിലാക്കും.

വെള്ളം കുടിക്കുന്നത് മുടിയുടെ കാണാം കൂട്ടാനും മുടി മൃദുവാകാനും സഹായിക്കും.

 

നിങ്ങളുടെ വയറ്റിൽ അസിഡിറ്റി വർദ്ധിക്കുന്നത് ആസിഡ് റിഫ്ലക്സുകൾക്കും നെഞ്ചെരിച്ചിലും കാരണമാകും. നിങ്ങൾ അതിരാവിലെ വെള്ളം കുടിക്കുമ്പോൾ, വെള്ളം അസിഡിറ്റി കുറക്കും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link