Drinks For Lung Health: ശ്വാസകോശത്തെ ആരോഗ്യത്തോടെ കാക്കാം; ശീലമാക്കൂ ഈ പാനീയങ്ങൾ...
മഞ്ഞളിൽ 'കുര്‍കുമിന്‍' എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് അനേകം രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ മഞ്ഞള്‍ ചായ ഫലപ്രദമാണ്.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയുന്നു. അതിനാല്‍ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
തക്കാളിയിലെ ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാൽ ശ്വാസകോശ പ്രശ്നമുള്ളവർക്ക് തക്കാളി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.
ബീറ്റ്‌റൂട്ട് ജ്യൂസിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു.
ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശ്വാസകോശ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് ഗ്രീന്‍ ടീ. ഇവ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)