`നിന്നോടൊപ്പം ഇതൊരു പുതിയ ലോകമാണ്`, കുഞ്ഞുമറിയത്തിന്റെ പിറന്നാൾ ദിനത്തിൽ ദുൽഖർ
ഹൃദയസ്പർശിയായ കുറിപ്പാണ് ദുൽഖർ പങ്ക് വച്ചിരിക്കുന്നത്. എന്റെ ബേബി ഡോളിന് അഞ്ചാം പിറന്നാൾ എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.
തങ്ങളുടെ വീടിനെ നെവർലാൻഡ് ആക്കുന്ന രാജകുമാരിയാണ് മരിയം എന്ന് ദുൽഖർ കുറിച്ചിരിക്കുന്നു.
മറിയത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ പരാമർശിച്ച് കൊണ്ടുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
മറിയത്തോടൊപ്പമുള്ള എല്ലാ ദിവസങ്ങളും അത്ഭുതമാണെന്നും മകളോടൊപ്പം ഇതൊരു പുതിയ ലോകമാണെന്നും താരം പറയുന്നു.
നടി നസ്രിയയും മറിയത്തിന് പിറന്നാൾ ആശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.