Dulquer Salmaan: കിംഗ് ഓഫ് കൊത്തയുടെ റിലീസിന് കാത്ത് ദുൽഖർ; പുത്തൻ ചിത്രങ്ങൾ വൈറൽ

Wed, 23 Aug 2023-5:19 pm,

2010ൽ മുംബൈയിലെ ബേരി ജോണ്‍ ആക്ടിം​ഗ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കാന്‍ ദുൽഖ‍ർ ജോയിന്‍ ചെയ്തു.

2012ൽ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രത്തിലെ ലാലു എന്ന കഥാപാത്രം ഹിറ്റായതോടെ ദുൽഖറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ ദുൽഖർ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. 

ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യൻ, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സിഐഎ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായി. 

ചാര്‍ളിയിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

സിനിമ പോലെ തന്നെ വാഹനങ്ങളോടും ഏറെ പ്രിയമുള്ള താരമാണ് ദുൽഖർ. 

ആരാധകർ ഡിക്യു, കുഞ്ഞിക്ക എന്നെല്ലാമാണ് ദുൽഖറിനെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link