Dulquer Salmaan: കൊത്തയിലെ രാജാവ് വരുന്നു; `കിംഗ് ഓഫ് കൊത്ത` പ്രമോഷനിൽ ദുൽഖർ
പ്രമോഷൻ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. ദുൽഖറിന്റെ സ്റ്റൈലിഷ് കോസ്റ്റ്യൂമും ലുക്കും തന്നെയാണ് ചിത്രങ്ങൾ വൈറലാകാൻ കാരണം. ട്രെൻഡ് ആൻഡ് സ്റ്റൈലിന്റെ കാര്യത്തിൽ വാപ്പയുടെ മകൻ തന്നെ എന്നാണ് ആരാധകരുടെ കമന്റ്.
ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്ത.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.
ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്.
ചിത്രത്തിലെ കലാപകാര എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടു കഴിഞ്ഞു.
ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.