Dussehra 2022: തിന്മയുടെ മേൽ നന്മയുടെ വിജയമായി രാജ്യത്തെ ദസറ ആഘോഷങ്ങൾ- ചിത്രങ്ങൾ

Tue, 04 Oct 2022-4:04 pm,

പശ്ചിമ ബംഗാളിൽ ദുർഗാപൂജയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അഞ്ച് ദിവസത്തെ വിരുന്നിനിടെ, ദുഷ്ടനായ മഹിഷാസുരനെതിരായ വിജയത്തിൽ ദുർഗ്ഗാ ദേവിയെ ആരാധിക്കുന്നു. പത്ത് ദിവസത്തെ പൂജകൾക്ക് ശേഷം വിജയദശമി ദിനത്തിൽ ദുർഗ്ഗാ വിഗ്രഹങ്ങൾ നദിയിലേക്കോ കടലിലേക്കോ കൊണ്ടുപോകുന്നു, അവിടെ ഭക്തർ ദേവിയോട് വിടപറയുന്നു.

ലങ്കാ ദഹനത്തിന്റെ പ്രതീകമായി ആളുകൾ രാവണന്റെയും കുംഭക‍ർണന്റെയും മേഘനാദന്റെയും വിഗ്രഹങ്ങൾ കത്തിക്കുന്നു. ദസറ നവരാത്രി ആഘോഷങ്ങളുടെ സമാപനത്തെ സൂചിപ്പിക്കുന്നതാണ്. എന്നാൽ, കുളുവിലെ ദസറ ആഘോഷങ്ങൾ ആഘോഷങ്ങളുടെ തുടക്കത്തെ സൂചിപ്പിക്കുന്നതാണ്. കുളു ദസറ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ദഡക്കുകളുടെയും നർസിംഗ കാഹളങ്ങളുടെയും താളത്തിനൊപ്പമുള്ള നൃത്തമാണ്.

വാരണാസിയിലെ ഭക്തരുടെ രാംലീല അത്യധികം ഗംഭീരമാണ്. എല്ലാ വർഷവും ആയിരക്കണക്കിന് ആളുകളാണ് രാംലീലയിൽ പങ്കെടുക്കുന്നത്. ഈ അവസരത്തിൽ അയോധ്യ, ലങ്ക, അശോക് വതിക എന്നിവയുടെ പ്രത്യേക പകർപ്പുകൾ നിർമ്മിക്കുകയും അഭിനേതാക്കൾ രാമായണം സാധ്യമായ രീതിയിൽ ഏറ്റവും ക്രിയാത്മകമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

കർണാടകയിലെ മടിക്കേരിയിൽ, കൂർഗിലെ പ്രകൃതിരമണീയമായ ചുറ്റുപാടിൽ ദസറ വളരെ വിപുലമായി ആഘോഷിക്കുന്നു. ഹാലേരി രാജാക്കന്മാരുടെ ആധിപത്യം വിശദീകരിക്കുന്ന ആകർഷകവും നീണ്ടതുമായ ചരിത്രമുണ്ട് ഇതിന്. മാരിയമ്മ ഉത്സവം എന്നും അറിയപ്പെടുന്ന വർണ്ണാഭമായ ഒരു ആഘോഷമായാണ് ദസറ ആചരിക്കുന്നത്. ദ്രൗപതിയെ ആദരിക്കുന്ന നാടോടി നൃത്തങ്ങളും ഇവിടെ അവതരിപ്പിക്കപ്പെടുന്നു. ഏറ്റവും അസാധാരണമായ ദസറ ആഘോഷങ്ങളിൽ ഒന്നാണ് കർണാടകയിലേത്.

400 വർഷത്തിലേറെയായി വളരെ ആഷോഷപൂർവമാണ് മൈസൂരിൽ ദസറ ആഘോഷിക്കുന്നത്. നവരാത്രി ഉത്സവത്തിന്റെ പത്താം ദിവസം അല്ലെങ്കിൽ വിജയദശമി ദിനത്തിൽ ചാമുണ്ഡേശ്വരി ദേവിയാൽ വധിക്കപ്പെട്ട മഹിഷാസുരൻ എന്ന അസുരനാണ് മൈസൂരു നഗരത്തിന് ആ പേര് നൽകിയത്. മനോഹരമായി അലങ്കരിച്ച മൈസൂർ കൊട്ടാരം, ആന സവാരി, സൈനിക പരേഡുകൾ, നിരവധി സാംസ്കാരിക പ്രകടനങ്ങൾ എന്നിവ മൈസൂർ ദസറയെ വിനോദസഞ്ചാരികൾക്കും തദ്ദേശീയർക്കും ഏറെ പ്രിയപ്പെട്ടതാക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link