തുര്‍ക്കി ഭൂകമ്പത്തിന്‍റെ ഭയാനക ചിത്രങ്ങള്‍
പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. റിക്ടര്‍സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി
ഭൂചനത്തില്‍ ഇതുവരെ 4 പേര്‍ മരിയ്ക്കുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്
ഇസ്മിറില്‍ ഇരുപതോളം കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ബഹുനില കെട്ടിടങ്ങളാണ് തകര്‍ന്നതില്‍ അധികവും.
ഈജിയില്‍ കടലിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവസ്ഥാനം.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശ നഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരമെന്നാണ് റിപ്പോര്‍ട്ട്.