Online Payment എളുപ്പമാക്കാം: അറിയാം നാല് പ്രധാന ആപ്പുകളെ പറ്റി

Sun, 07 Feb 2021-8:03 pm,

2017 ൽ ഗൂഗിൾ അവതരിപ്പിച്ച ഓൺലൈൻ ഷോപ്പിംഗിനായുള്ള പേയ്മെന്റ് രീതിയാണ് ഗൂഗിൾ പേ. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേയിൽ ആ‍ഡ് ചെയ്ത് നിങ്ങളുടെ ട്രാൻസാക്ഷനുകൾ ഏറ്റവും എളുപ്പത്തിൽ ചെയ്യാം. കൂടാതെ ബിൽ പെയ്മെന്റ് റീചാർജുകൾ,പൈസ ട്രാൻസ്ഫർ ചെയ്യുക തുടങ്ങി എല്ലാത്തിനും ഗൂഗിൾ പേയിൽ സൗകര്യമുണ്ട്. നിങ്ങളുടെ അക്കൗണ്ട് ആഡ് ചെയുമ്പോൾ നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്നും സ്ഥിതീകരണത്തിനായി മെസ്സേജ് പോവുന്നതാണ്. ആപ്പ് ആക്ടിവേറ്റ് ചെയ്യാൻ ഇൗ നമ്പർ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.

ഫോൺ പേ

2015ൽ ആരംഭിച്ച മറ്റൊരു ഒാൺലൈൻ പെയ്മെന്റ് ആപ്പാണ്  ഫോൺ പേ. ​ഗൂ​ഗിൾ പേ പോലെ തന്നെ ബില്ലുകളടക്കൽ റീ ചാർജുകൾ, ബുക്കിങ്ങുകൾ,പൈസ ട്രാൻസ്ഫർ  തുടങ്ങി എല്ലാത്തിനും ഏതാണ്ട് 10 മില്യൺ ആളുകൾ ഫോൺ പേ ഉപയോ​ഗിക്കുന്നു. Unified Payments Interface (UPI) അഥവ യു.പി.ഐ വഴിയാണ് ഇതും പ്രവർത്തിക്കുന്നത്. വിവിധ ഭാഷകളിൽ ഇത് ലഭ്യമാണ്. പ്ലേ സ്റ്റോറിൽ നിന്നും ഫോൺ പേ ഡൗൺ ലോഡ് ചെയ്ത് ഉപയോ​ഗിക്കാം ​ഗൂ​ഗിൾ പേ യെ അപേക്ഷിച്ച് ഹാങ്ങ് ആവുക,ഇടക്കിടെ പ്രവർത്തനങ്ങൾ മുടങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ ​ഗൂ​ഗിൾ പേയിൽ കാണാറില്ല

2014 ജനുവരിയിലാണ് പേറ്റിയെം ആരംഭിച്ചതെങ്കിലും നോട്ട് നിരോധനത്തോടെയാണ് പേടിയെം സജീവമാകുന്നത്. ​ഗൂ​ഗിൾ പേ,ഫോൺ പേ പോലെ തന്നെ ഒാൺലൈൻ പെയ്മെന്റ് ആപ്പാണ് പേറ്റിയെം. ഏറ്റവും കൂടുതൽ കച്ചവടക്കാർ ഉപയോ​ഗിക്കുന്നതും പേറ്റിയെമ്മാണ്. മറ്റ് ആപ്പുകളെ അക്ഷേിച്ച്  ഏറ്റവും കുറവ് പ്രശ്നങ്ങളുള്ള ആപ്പാണിത്.

 

സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ നേരിട്ടുള്ള ഒാൺലൈൻ ആപ്പാണ് യോനോ. ബാങ്ക് നേരിട്ട് നടത്തുന്നതിനാൽ വിശ്വാസ്യതയും മറ്റ് ആപ്പുകളെ അപേക്ഷിച്ച് സുരക്ഷിതമാണ്. കൂടാതെ എസ്.ബി.ഐയുമായി ബന്ധപ്പെട്ട ഏന്ത് സേവനങ്ങളും യോനോ വഴി ലഭ്യമാണ്. പൈസ അക്കൗണ്ടുകളിലേക്ക് അയക്കുക,ചെക്ക് ബുക്ക്,എ.ടി.എം കാർഡുകൾ വിവിധ ലോണുകൾക്ക് അപേക്ഷിക്കുക തുടങ്ങി എല്ലാ സേവനങ്ങളും യോനോയിൽ ലഭ്യമാണ്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link