Covid19: നിങ്ങളുടെ തൊട്ടടുത്തള്ള കോവിഡ് ആശുപത്രി,ഒാക്സിജൻ ബെഡ്ഡ്,വെൻറിലേറ്ററുകൾ എല്ലാമറിയാം ഒറ്റ ക്ലിക്കിൽ
കോവിഡ് ചികിത്സക്കോ,സി.എഫ്.എൽ.ടി.സി എവിടെയാണെന്നോ കണ്ടു പിടിക്കാൻ പാടു പെടണ്ട എല്ലാത്തിനുമായി ലളിതമായ മാർഗങ്ങളുണ്ട്.
ഒാരോ ആശുപത്രികളും അവയുടെ. സംവിധാനങ്ങൾ ഐ.സി.യു ബെഡ്ഡുകൾ,വെൻറിലേറ്ററുൾ എന്നിവ ഒറ്റ ക്ലിക്കിൽ വ്യക്തമാവും.
https://covid19jagratha.kerala.nic.in/home വെബ് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം നമ്മുടെ ജില്ല അടിച്ച് കൊടുക്കുക നമ്മുടെ സ്ഥലവും വേണമെങ്കിൽ തിരഞ്ഞെടുക്കാം ശേഷം “Get Status of Vacancy” എന്ന ബട്ടൺ അമർത്തുക ... ആശുപത്രികളുടെ എണ്ണം ഉൾപ്പെടെ വിവരങ്ങൾ വരും
പുതിയ പേജിലെ ഒാരോ ഒാപ്ഷനിലും ക്ലിക്ക് ചെയ്താൽ വിശദ വിവരങ്ങൾ വരും ... ഉദാഹരണമായി “hospital” എന്നത് ക്ലിക്ക് ചെയ്താൽ ആശുപത്രികളുടെ പേരും എത്ര ബെഡുകൾ ഉണ്ടെന്നും അറിയാം. അത് പോലെ ഒരോ വിവരങ്ങളും നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമാവും.